മന്ത്രി മുഹമ്മദ് റിയാസിനെ വഴിയിൽ തടയും – പികെ ഫിറോസ്

കോഴിക്കോട്. ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കുന്നതിന് നടപടിയെടത്തില്ലെങ്കില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വഴിയില്‍ തടയുമെന്ന് ലീഗ് നേതാ് പികെ ഫിറോസ്. സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്.

പരസ്പരം പഴിചാരുവനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റോഡിലെ കുഴികള്‍ അടയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് മാഞ്ചന്തയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വാഴ നട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹാഷിം ദേശീയപാതിയിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചത്. കുഴിയില്‍ വീണ് തെറിച്ച് വീണ ഹാഷിമിന്റെ മുകളിലൂടെ ലോറി കയറുകയായിരുന്നു. അപകടനം നടക്കുമ്പോള്‍ മഴവെള്ളം കെട്ടിനിന്ന് കുഴി കാണുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.