ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗി ആത്മഹത്യ ചെയ്തു, മരിച്ചത് ആർഎസ്പി നേതാവ്

നെടുങ്കണ്ടം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചു. നെടുങ്കണ്ടം സ്വദേശി മുല്ലവേലില്‍ ഷാജിയാണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

ഷാജിയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദയതുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശുചിമുറിയില്‍ കയറി ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വാതില്‍ ബലമായി തുറക്കുകയായിരുന്നു. അപ്പോള്‍ തുങ്ങിയ നിലയില്‍ ഷാജിയെ കണ്ടെത്തി.