Home social issues ആർ.എസ്.എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക് 13 മുതൽ തുടങ്ങും

ആർ.എസ്.എസ് അഖില ഭാരതീയ പ്രാന്ത പ്രചാരക് ബൈഠക് 13 മുതൽ തുടങ്ങും

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ “പ്രാന്ത പ്രചാരക് ബൈഠക്” ഈ വർഷം ജൂലൈ 13-15 തീയതികളിൽ കോയമ്പത്തൂരിനടുത്ത് ഊട്ടി ജില്ലയിൽ നടക്കും.ആർ എസ് എസിനെ സംബന്ധിച്ച് നിർണ്ണായകമായിരിക്കും നടക്കാൻ പോകുന്ന “പ്രാന്ത പ്രചാരക് ബൈഠക്”

സംഘടനാപരമായ നയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടുന്ന വാർഷിക യോഗമാണ് ഈ “ബൈഥക്ക്”. ഈ സമ്മേളനത്തിൽമോഹൻ ജി ഭഗവത്, സർക്കാർവാഹ് ശ്രീ ദത്താത്രേയ ഹൊസബലെ ജി, എല്ലാ സഹ സർകാര്യവാഹകരും, അതായത്, ശ്രീ കൃഷ്ണ ഗോപാൽ ജി, ശ്രീ മൻമോഹൻ വൈദ്യ ജി, ശ്രീ സി ആർ മുകുന്ദ് ജി, ശ്രീ അരുൺ കുമാർ ജി, ശ്രീ രാംദത്ത് ജി എന്നിവർ പങ്കെടുക്കും.രാജ്യത്തുടനീളമുള്ള എല്ലാ പ്രാന്ത പ്രചാരകരും, സഹ പ്രാന്ത പ്രചാരകരും, ക്ഷേത്ര പ്രചാരകരും, സഹ ക്ഷേത്ര പ്രചാരകരും, അഖില ഭാരതീയ പ്രമുഖും, ഏഴ് ‘കാര്യ വിഭാഗങ്ങളിലെ’ സഹ പ്രമുഖും യോഗത്തിൽ പങ്കെടുക്കും.

ആർഎസ്എസ് പിന്തുണയുള്ള വിവിധ സംഘടനകളുടെ അഖില ഭാരതീയ തലത്തിൽ ഉള്ളാളുകളുടെ പങ്കാളിത്തവും യോഗത്തിലുണ്ടാകും.സംഘ ശതാബ്ദി കർമപദ്ധതിയിൽ ഇതുവരെ കൈവരിച്ച പുരോഗതിയും യോഗം ചർച്ച ചെയ്യുകയും അവലോകനം ചെയ്യുകയും ചെയ്യും. സാമൂഹിക പരിവർത്തനവുമായി ബന്ധപ്പെട്ട ശാഖാ തലത്തിലുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനും യോഗം ലക്ഷ്യമിടുന്നു. അടുത്ത 4-5 മാസത്തെ സംഘടനാ പരിപാടികളും പ്രവർത്തനങ്ങളും സമകാലിക വിഷയങ്ങളും യോഗം ചർച്ച ചെയ്യും.അഖില ഭാരതീയ പ്രചാർ പ്രമുഖ്
രാഷ്ട്രീയ സ്വയം സേവക് സംഘംസുനിൽ അംബേക്കർ അറിയിച്ചു