സ്കൂൾ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം, 57കാരൻ പിടിയിൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാർ പിടിയിൽ. നേരത്തെയും ഇയാൾ നഗ്നതാ പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. പലതവണ ഇയാൾ ട്രെയിനിലെ ബാത്ത്റൂമിൽ‌ നിന്നുകൊണ്ട് വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിദ്യാർ‌ഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ സ്കൂൾ ജീവനക്കാർ ട്രെയിനിൽ കയറി പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി സുരേഷ് കുമാർ ട്രെയിനിലെ ബാത്ത്റൂമിൽ കയറി ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയിരുന്നു. പലതവണ വിദ്യാർഥികൾ പ്രിൻസിപ്പലിനോടും മറ്റ് ജീവനക്കാരോടും പരാതിപ്പെട്ടിരുന്നു. തുടർന്നാണ് സ്കൂൾ ജീവനക്കാർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നിർദേശത്തെ തുടർന്ന് സ്കൂൾ ജീവനക്കാർ ട്രെയിനിൽ കയറിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടുമ്പോൾ ഇയാൾ അർധനഗ്നനായി ബാത്ത്റൂമിൽ നിൽക്കുകയായിരുന്നു.