അത് ബോധപൂര്‍വമല്ല, സംഭവിച്ച് പോകുന്നതാണ്, സൈജു കുറുപ്പ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. 2005ല്‍ പുറത്തെത്തിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടന്‍ അഭിനയ രംഗത്ത് എത്തുന്നത്. തന്റെ കരിയറിലെ നൂറാം ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ റിലീസായ സന്തോഷത്തിലാമ് അദ്ദേഹം. ദുല്‍ഖര്‍ സല്മാനാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോള്‍ തന്റെ കരിയറിനെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചുമൊക്കെ പറയുകയാണ് നടന്‍.

സൈജു കുറുപ്പിന്റെ വാക്കുകള്‍ ഇങ്ങനെ, വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ ഞാന്‍ വില്ലന്‍ വേഷം അവതരിപ്പിച്ചിട്ടുള്ളൂ. വില്ലന്‍ വേഷം ചെയ്തിരുന്ന ആള്‍ പിന്നീട് ഹാസ്യവേഷം അവതരിപ്പിക്കുന്ന പോലെയല്ല എന്റെ കാര്യത്തില്‍ സംഭവിച്ചത്. ചിലപ്പോള്‍ ഹ്യൂമര്‍ എന്റെ കണ്ണുകളിലോ ഞാന്‍ സംഭാഷണം അവതരിപ്പിക്കുന്നതിലോ ഉണ്ടായിരുന്നിരിക്കും.

കണ്ണുകൊണ്ട് നിങ്ങളെ ചിരിപ്പിക്കുന്നത് ബോധപൂര്‍വമല്ല, സംഭവിച്ച് പോവുന്നതാണ്. അല്ലാതെ കണ്ണ് വച്ച് കോമഡി കാണിക്കണം എന്ന് ഞാന്‍ കരുതിയിട്ടില്ല. കണ്ണ് നല്ല വലുതായത് കാരണം കണ്ണിന്റെ ചലനങ്ങളും ചേഷ്ഠകളുമെല്ലാം ആളുകള്‍ക്ക് നന്നായി കാണാനാകും. അതുകൊണ്ട് തന്നെ ക്ലോസപ്പ് ഷോട്ടൊക്കെ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് തോന്നുന്നതാണ് ഞാന്‍ കണ്ണുകൊണ്ട് അഭിനയിക്കുന്നതാണെന്ന്, സൈജു പറയുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജിന് മുമ്പുള്ള ഇരുപത്തിയെട്ട് ചിത്രങ്ങളിലെ അനുഭവം വച്ച് എനിക്ക് ഹ്യൂമര്‍ ചെയ്യാന്‍ പറ്റുന്നതുമായിരുന്നിരിക്കും. പിന്നെ പലരും പറഞ്ഞ് കേട്ടിട്ടുള്ളത് തന്നെയാണ് ഈ കണ്ണിന്റെ കാര്യം. അത് ദൈവാനുഗ്രഹമാണ്.