എന്റെ കല്യാണത്തിന് വന്നപ്പോള്‍ കലാഭവന്‍ മണി അത് പ്രവചിച്ചു, അവിടെ നിന്നായിരുന്നു തന്റെ ഉയര്‍ച്ചയുടെ തുടക്കം, സലിംകുമാര്‍ പറയുന്നു

മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് സലിം കുമാര്‍. കോമഡി താരമായി എത്തി പിന്നീട് സഹ നടനായും സ്വഭാവ നടനായും തിളങ്ങി നില്‍ക്കുന്ന നടനാണ് അദ്ദേഹം. മിമിക്രി രംഗത്ത് തുടങ്ങിയ സലിം കുമാറിനെ സിനിമയില്‍ എത്തിച്ചത് സ്വകാര്യ ചാനലിലെ കോമിക്കോള എന്ന പരിപാടി ആയിരുന്നു. ചെറിയതാണെങ്കിലും സിനിമകളിലെ കോമഡി റോളുകളിലൂടെ ആദ്യം തന്നെ സലിം കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. 1996ല്‍ പുറത്തിറങ്ങിയ ‘ഇഷ്ടമാണ്’ നൂറുവട്ടം എന്ന സിനിമയിലൂടെ വരവറിയിച്ച സലിം കുമാര്‍ തെങ്കാശിപ്പട്ടണം എന്ന സിനിമയിലൂടെയാണ് ജനപ്രിയ കോമഡി താരമാകുന്നത്.

അതിനും മുന്‍പേ നാടന്‍പെണ്ണും നാട്ടു പ്രമാണിയും, ഗ്രാമപഞ്ചായത്ത് തുടങ്ങിയ സിനിമകളില്‍ സലിം കുമാര്‍ വന്നു പോയെങ്കിലും തെങ്കാശിപ്പട്ടണമാണ് സലിം കുമാര്‍ എന്ന നടന്റെ തലവര തന്നെ മാറ്റി മറിക്കുന്നത്. പിന്നീട് അങ്ങോട്ട് സലിം കുമാര്‍ എല്ലാ ചിത്രങ്ങളിലെയും അവിഭാജ്യ ഘടകമായി മാറുക ആയിരുന്നു. സീസണല്‍ കോമഡി താരത്തിനപ്പുറം അച്ഛനുറങ്ങാത്ത വീട് പോലെയുള്ള സിനിമകളില്‍ അഭിനയ സാധ്യതയുള്ള കഥാപാത്രം ചെയ്തു കൊണ്ട് കരുത്തനായ നടനാണ് താനെന്നും സലിം കുമാര്‍ തെളിയിച്ചു.

സലിം കുമാര്‍ മലയാള സിനിമയിലെ വലിയൊരു താരമാകുമെന്ന് ആദ്യം പ്രവചിച്ചത് കലാഭവന്‍ മണിയായിരുന്നു. സലിം കുമാറിന്റെ കല്യാണത്തിന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ കലാഭവന്‍ മണി സലിമിന്റെ ചെവിയില്‍ പറഞ്ഞത് ഇതായിരുന്നു. ‘ഇനി നിന്റെ ഡേറ്റിനാണ് ഡിമാന്റ്, നീ ഇവിടെ വലിയ ഒരു താരമാകും’. കലാഭവന്‍ മണിയുടെ അന്നത്തെ വാക്കുകളില്‍ ഒരു സഹപ്രവര്‍ത്തകന്റെ വാത്സല്യംനിറച്ചു കൊണ്ട് സലിം കുമാര്‍ വീണ്ടും അതോര്‍ക്കുകയാണ്.