കൈ കോർത്ത് നടിമാർ, നടന്മാരേക്കാൾ അധികം ഞാൻ ശ്രദ്ധിക്കുന്നത് നടിമാരുടെ പ്രകടനത്തേ,സാമന്ത

സിനിമാ രം​ഗത്തെ സ്ത്രീ പ്രിതിനിധികൾ ഒരുമിച്ച് നിന്ന് കരുത്താർജ്ജിക്കുകയാണെന്ന് നടി സാമന്ത. പരസ്പരം അവർ പിന്തുണ നൽകുന്നു. അവർ സ്വയം ശാക്തീകരിക്കുകയുമാണ്. അതായിരുന്നു തൻറെ സ്വപ്നമായിരുന്നു. എന്റെ സ്വപ്നം സിനിമാ മേഖലയിൽ യാഥാർഥ്യമാകുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും സാമന്ത പറഞ്ഞു. സൂം ടിവിക്കു നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ഇന്ന് മുൻനിരയിലുള്ള നായികമാർക്കെല്ലാം വളരെയധികം അവസരങ്ങൾ ലഭിക്കുന്നു. യഥാർത്ഥത്തിൽ നടൻമാരുടെ പ്രകടനത്തേക്കാൾ നടിമാരുടെ പ്രകടനമാണ് താൻ ഇപ്പോൾ ശ്രദ്ധിക്കാറെന്നും സാമന്ത പറഞ്ഞു. പണ്ടൊന്നും സിനിമാ പ്രൊജക്ടുകളുടെ പേര് പറയുമ്പോൾ നടിമാരെ കുറിച്ച് ആരും പരാമർശിക്കാറില്ലായിരുന്നു. ഇപ്പോൾ അതിന് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ശരിക്കും നടൻമാരുടെ പ്രകടനത്തേക്കാൾ നടിമാരുടെ പ്രകടനമാണ് താൻ ഇപ്പോൾ ശ്രദ്ധിക്കാറുള്ളതെന്നും സാമന്ത വ്യക്തമാക്കി.

മലയാളത്തിലെ എല്ലാ നടിമാരെയും തനിക്ക് ഇഷ്ടമാണെന്ന് സാമന്ത പ്രതികരിച്ചു. പാർവതിയെ, സായി പല്ലവിയെ ഒക്കെ ഇഷ്ടമാണ്. ആലിയ ഭട്ട്, ദീപിക പദുകോൺ, കങ്കണ റണാവത്ത് തുടങ്ങിയവരെയും ഇഷ്ടമാണെന്ന് സാമന്ത പറഞ്ഞു. തൻറെ സഹപ്രവർത്തകയായ കീർത്തി സുരേഷിന് മഹാനടിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷവും സാമന്ത പങ്കുവെച്ചു. സ്ത്രീകൾ സിനിമയിൽ തിളങ്ങിനിൽക്കുന്ന കാലത്ത് സിനിമകളുടെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും സാമന്ത പറഞ്ഞു.

ഇപ്പോൾ സ്ത്രീകൾ ഒരുമിച്ച് ശക്തരാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. കുറേക്കാലത്തോളം ഞങ്ങൾ വീക്ക് ആയിരുന്നു. കാരണം ഞങ്ങൾ പരസ്പരം എതിരായി നിന്നു. പക്ഷെ ഇപ്പോൾ സ്ത്രീകൾ പരസ്പരം പിന്തുണയ്ക്കുന്നു. ഇതാണ് ഞാൻ എക്കാലവും സ്വപ്‌നം കണ്ടിരുന്നത്,’ സാമന്ത പറഞ്ഞു.

വിജയ് സേതുപതി- തൃഷ ചിത്രം 96 ന്റെ തെലുഗുപതിപ്പായ ജാനുവാണ് സാമന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്തതായി നയൻതാര, വിജയ് സേതുപതി എന്നിവരോടൊപ്പം അഭിനയിക്കുന്ന കത്തു വാക്കുല രണ്ടു കാതൽ എന്ന സിനിമയാണ് പുറത്തിറങ്ങാനുള്ളത്. വിഘ്‌നേശ് ശിവനാണ് ചിത്രത്തിന്റെ സംവിധായകൻ.