ആരായിരുന്നു സജന ഷാജി,മുമ്പ് പുരുഷൻ ആയിരുന്നു,ഭാര്യയും ഉണ്ട്,മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ

മലയാളികളുടെ മുന്നിൽ കണ്ണുനീരോടെ യാചിച്ച സജ്ന ഷാജി ആയിരുന്നു. കോട്ടയം മണിമല സ്വദേശിയായ ട്രാൻസ്ജെന്റർ സജ്ന ഷാജിയുടെ മുൻകാല ചരിത്രം വീണ്ടും കേരളത്തിൽ ചർച്ചയാകുന്നു.എന്നാൽ ആരായിരുന്നു സജ്ന ഷാജി.ഇത് തുറന്ന് പറയുന്നത് ഇപ്പോൾ യുവതിയായി മാറിയ സജ്ന എന്ന കഴിഞ്ഞ കാലത്തേ പുരുഷന്റെ ഭാര്യ തന്നെ.ഒരിറ്റു കണ്ണീരിലൂടെ മലയാളികളെ മുഴുവൻ കമ്പളിപ്പിച്ചെന്ന ആരോപണം നേരിടുന്ന സജ്ന മറ്റൊരു കുടുംബത്തെ തെരുവിലാക്കിയ കഥയാണ് മുൻഭാര്യ കൂടിയായി യുവതി വെളിപ്പെടുത്തുന്നത്.

ഷാജിമോൻ എന്ന സജ്ന നാല് വർഷം മുൻപാണ് തന്റെ ഉള്ളിലെ ജനിതക മാറ്റം തിരിച്ചറിഞ്ഞ് ട്രാൻസ്ജെന്ററാകാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാത്. ഈ ഷാജിമോൻ കാരണം മറ്റൊരു യുവതിയും കണ്ണീരു വറ്റാതെ ഇന്ന് ജീവിക്കുന്നു. തനിക്ക് നീതിവേണം എന്ന് സമൂഹത്തോട് പറയുന്ന സജ്ന ഒന്നോർക്കണം ഈ തളിപ്പറമ്പ് സ്വദേശിയായ യുവതിക്ക് ആര് നീതി കൊടുക്കും. കുടുംബക്കാർ പോലും ഇറക്കിവിട്ട അവൾ ഇന്ന് ജീവിക്കുന്നത് ഒറ്റയ്ക്കാണ്.

ഷാജി മോനും (ഇപ്പോഴത്തേ സജ്ന ഷാജി )ഹയറുനീസയും വിവാഹിതരായപ്പോൾ, വിവാഹ ഫോട്ടോ

ഷാജിമോന്റെ മുൻ ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയുടേതെന്ന പേരിൽ മലയാളത്തിലെ സ്പീക്ക് അപ്പ് എന്ന എഫ്എം ചാനൽ നടത്തിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തളിപ്പറമ്പ് ശ്രീകണ്ഠാപുരം സ്വദേശിനി ഹയറുന്നീസ എന്നാണ് യുവതി അഭിമുഖത്തിൽ പരിചയപ്പെടുത്തുന്നത്. ട്രാൻസ്ജെൻഡറായി സജ്ന ഷാജിയായി ജീവിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് അവർ പറയുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വർഷമായി. എന്നാൽ നാല് വർഷം മുൻപേ തമ്മിൽ വേർപിരിഞ്ഞുവെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. വീട്ടിൽ നടന്ന ആലോചന വഴിയായിരുന്നു വിവാഹം നടന്നത്. കോട്ടയം മണിമല സ്വദേശിയായരുന്നു ഷാജിമോൻ. പണം സംബന്ധിയായ അസ്വാരസ്യങ്ങൾ മൂലമാണ് തങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. കുറച്ച് കാലം വേർപിരിഞ്ഞു താമസിച്ചു. ഇതിനിടയിൽ ഞാൻ ഡിവോഴ്സിന് ശ്രമിച്ചു. സ്ത്രീധന തുകയായി നൽകിയ ഏഴ് പവനും ഒരു ലക്ഷം രൂപയും ഷാജി കൈക്കലാക്കിയിരുന്നു. തന്റെ വിവാഹത്തിനായി വീടും വീറ്റു.

ഷാജിമോൻ കാരണമാണ് എന്റെ വീട്ടിൽ പോലും എന്നെ കയറ്റുന്നില്ല. വീടും സ്ഥലവും വിവാഹാവശ്യത്തിനായി വിറ്റതിനെ തുടർന്ന് എന്റെ രണ്ട് സഹോദരന്മാരും വാടകയ്ക്കാണ് താമസിക്കുന്നതെന്നും യുവതി വ്യക്തമാക്കുന്നു. എന്റെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമാണ്. എനിക്ക് സ്ത്രീധനമായി കൊടുത്ത പണവും സ്വർണ്ണവും എനിക്ക് വേണം. അവസാനം ഞാൻ കേസ് കൊടുത്തു. കേസ് നടത്താൻ പോലും എന്റെ കയ്യിൽ രൂപയില്ല. വക്കീൽ വിളിച്ചപ്പോൾ പോലും ഷാജിമോൻ വന്നിരുന്നില്ല. അവൻ നിനക്ക് പണം തരാൻ പോകുന്നില്ലെന്ന് ഷാജിമോന്റെ വക്കീൽ പോലും പറഞ്ഞു. എനിക്ക് വിവാഹമോചനം വേണം. നിയമപരമായി വിവാഹം ചെയ്തവരാണ് ഞങ്ങൾ. എനിക്ക് നിയമപരമായി തന്നെ വിവാഹമോചനം വേണം.

സ്ത്രീധനമായി കൊടുത്ത പണവും സ്വർണ്ണവും വേണം. എനിക്ക് നീതിവേണം. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ഞാൻ പറയുന്നത് കള്ളമല്ല. എന്റെ ഉമ്മായെ പോലും കണ്ടിട്ട് വർഷങ്ങളായി. ഈ പണം വാങ്ങി എന്റെ ഉമ്മായ്ക്ക് കൊടുക്കണം. ഒരു കുടുംബത്തിനെയാണ് ഷാജി മോൻ തെരുവിലാക്കിയത്. എനിക്ക് നീതിവേണം. വിവാഹചിത്രങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. അവൾ പൊരുതുന്നത് ഒറ്റയ്ക്കാണ് തുണയായി ആരുമില്ല. അവൾക്ക് നീതി ആര് വാങ്ങിക്കൊടുക്കും. ഉത്തരം കിട്ടാതെ ചോദ്യമായി അത് അവശേഷിക്കുമോ?