എന്നും സുഹൃത്തുക്കളായിരിക്കും, എന്ത് വന്നാലും നേരിടും- മഞ്ജു

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് സിനിമ താരങ്ങളെല്ലാം. സിനിമ മേഖലയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഗീതു മോഹൻദാസും സംയുക്ത വർമ്മയും മഞ്ജു വാര്യരും. സമയം കിട്ടുമ്പോഴെല്ലാം ഒന്നിച്ചു കൂടുകയും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇവർ മറക്കാറില്ല.

എത്ര തിരക്കിനിടയിലും സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരാൻ മഞ്ജു സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം ഗീതുവിനെയും സംയുക്തയെയും കണ്ടു മുട്ടിയ സന്തോഷം പങ്കുവെയ്ക്കുകയാണ് മഞ്ജു. എന്നും സുഹൃത്തുക്കളായിരിക്കും, എന്ത് വന്നാലും നേരിടും’ എന്ന ക്യാപ്ക്ഷനോട് കൂടിയാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കാഷ്വൽ അപ്പിയറൻസിൽ സിമ്പിളായി പോസ് ചെയ്യുന്ന താരങ്ങളെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ മൂന്ന് പേരുടെയും സൂഹൃത്ത് ബന്ധത്തെ കുറിച്ച്‌ കമന്റ് ചെയ്തിരിക്കുന്നത്.

മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.