നിങ്ങളില്ലാതെ ഞാനിതൊരിക്കലും ചെയ്യുമായിരുന്നില്ലെന്ന് സംയുക്ത വര്‍മ്മ, സന്തോഷം പങ്കുവെച്ച് നടി

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സംയുക്തയുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കിടയിലേക്ക് എത്തുന്നുണ്ട്. യോഗയും കുടുംബകാര്യങ്ങളുമായി ഒക്കെ തിരക്കിലാണ് താരം. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങളില്‍ സംയുക്ത വര്‍മ പ്രത്യക്ഷപ്പെട്ടിരുന്നു.

സിനിമയില്‍ നിന്നും വിട്ടു നിന്ന സംയുക്ത യോഗയില്‍ ഉപരിപഠനെ നടത്തുകയായിരുന്നു. തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് യോഗ എന്ന് നടി പറഞ്ഞിരുന്നു. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് സംയുക്തയുടെ യോഗ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുമുണ്ട്. മനസിനും ശരീരത്തിനും നല്ലതാണ് യോഗ അഭ്യാസം. എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോള്‍ വിന്യാസ യോഗ പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് സംയുക്ത ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് സംയുക്ത പുതിയ സന്തോഷം പങ്കിട്ടത്. മൈസൂര്‍ ഹെല്‍ത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് ലെവല്‍ (200shr) സര്‍ട്ടിഫിക്കറ്റാണ് സംയുക്തയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രത്യേക തരത്തിലുള്ള എനര്‍ജി ലഭിക്കുന്ന യോഗയാണ് വിന്യാസ. മാസ്‌കുലൈന്‍ എനര്‍ജി എന്താണെന്ന് മനസിലായി. വളരെ ബുദ്ധിമുട്ടായ കാര്യമായിരുന്നു. യോഗ ഗുരുവായ പ്രവീണിന് നന്ദി, നിങ്ങളില്ലാതെ ഞാനിതൊരിക്കലും ചെയ്യുമായിരുന്നില്ലെന്നും താരം കുറിച്ചു.