എന്നെപ്പോലെ സൈക്കോയെ മകള്‍ക്ക് വേണ്ടെന്ന് നിത്യാമേനോന്റെ അമ്മ എന്റെ അച്ഛനോട് പറഞ്ഞിരുന്നു, സന്തോഷ് വര്‍ക്കി പറയുന്നു

മോഹന്‍ലാല്‍ ചിത്രം ആറാട്ട് പുറത്തിറങ്ങിയപ്പോള്‍ അഭിപ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയനായ മോഹന്‍ലാല്‍ ആരാധകനാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഒറ്റ ഡയലോഗിലൂടെയാണ് സന്തോഷ് വര്‍ക്കി ശ്രദ്ധേയമായത്. മോഹന്‍ലാലിനെപ്പോലെ തന്നെ നടി നിത്യാ മേനോനും തനിക്ക് പ്രിയപ്പെട്ടതാണെന്നും നിത്യയെ കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്നും സന്തോഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സന്തോഷ് വര്‍ക്കിക്ക് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. പലരും സന്തോഷിനെ സൈക്കോ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇപ്പോള്‍, തന്നെ സൈക്കോ എന്ന് വിളിക്കുന്നതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

താന്‍ ഒരു സൈക്കോ അല്ലെന്നും, തന്നെ സൈക്കോ എന്ന് ആളുകള്‍ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും സന്തോഷ് പറഞ്ഞു. ‘എന്നെപ്പോലെ ഒരു സൈക്കോയെ അവരുടെ മകള്‍ക്ക് വേണ്ടെന്ന് നിത്യാമേനോനെ അമ്മ എന്റെ അച്ഛനോട് പറഞ്ഞിരുന്നു. എന്നെ ഒരു ഡോക്ടറെ കാണിക്കാന്‍ അവര്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍, സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു സര്‍ഗാത്മകപ്രതിഭയാണ് ഞാനെന്നാണ് ഡോക്ടര്‍ പറഞ്ഞത്’, സന്തോഷ് വര്‍ക്കി വ്യക്തമാക്കി.