വിജയ് ബാബുവിനെ പോലെ ഒരു ക്രിമിനല്‍ പരസ്യമായി വെല്ലുവിളിച്ചത് ജീവിക്കാനുള്ള മിനിമം പ്രിവിലേജ് ഇല്ലാത്ത സ്ത്രീകളെ ആണ്, രശ്മി ആര്‍ നായര്‍ പറയുന്നു

കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി രംഗത്തെത്തിയത് വലിയ വിവാദമായിരിക്കുകയാണ്. ഇതിന് പിന്നാലെ നടിയുടെ പേര് വെളിപ്പെടുപത്തി വിജയ് ബാബു രംഗത്തെത്തിയതും താരത്തിന് വിനയായി. കേസെടുത്തതിന് പിന്നാലെ ദുബായിലേക്ക് മുങ്ങിയിരിക്കുകയാണ് നടന്‍. സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ചയും സജീവമാണ്. സോഷ്യല്‍ മീഡിയകള്‍ വഴി പലരും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ രശ്മി ആര്‍ നായര്‍ പങ്കുപവെച്ച കുറിപ്പാണ് വൈറലാകുന്നത്.

വിജയ് ബാബുവിനെ പോലെ ഒരു ക്രിമിനല്‍ പരസ്യമായി വെല്ലുവിളിച്ചത് ജീവിക്കാനുള്ള മിനിമം പ്രിവിലേജ് ഇല്ലാത്ത ആ സ്ത്രീകളെ ആണ് . അയാള്‍ മാത്രമല്ല അയാള്‍ക്ക് കയ്യടിച്ചുകൊണ്ടു ആ സ്ത്രീയുടെ ഫോട്ടോ അടക്കം പബ്ലിഷ് ചെയ്തു നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച എല്ലാ ക്രിമിനലുകളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം . സ്ത്രീകള്‍ക്കെതിരെ ഉള്ള ആക്രമണങ്ങളില്‍ ശക്തമായ നിലപാടുള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറിച്ചൊന്ന് അനുവദിച്ചുകൂടാ .- രശ്മി കുറിച്ചു.

കുറിപ്പ് ഇങ്ങനെ, വീടിനുള്ളില്‍ മുതല്‍ തൊഴിലിടം വരെ ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയാകുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് , ബലാല്‍സംഗത്തിന് ഇരയായി എന്നറിഞ്ഞാല്‍ അവള്‍ പിഴച്ചവള്‍ ആകുന്ന ഇന്ത്യന്‍ സമൂഹത്തില്‍ , റേപ് വിക്ടിംസ് കൊല്ലപ്പെടുന്ന ഇന്ത്യന്‍ സമൂഹത്തില്‍ , റേപ് വിക്ടിംസ് ആത്മഹത്യ ചെയ്യുന്ന ഇന്ത്യന്‍ സമൂഹത്തില്‍ , സ്ത്രീകള്‍ക്ക് അല്പമെങ്കിലും പരാതി നല്‍കാന്‍ മുന്നോട്ടു വരാനുള്ള ധൈര്യമാണ് വിക്ടിം ഐഡന്റിറ്റി പ്രൊട്ടക്ഷന്‍ നിയമം നല്‍കുന്നത് . ദീര്‍ഘകാലത്തെ നിയമ രാഷ്ട്രീയ അവകാശ പോരാട്ടങ്ങളിലൂടെ സ്ത്രീകള്‍ നേടിയെടുത്ത ഒരു ചെറിയ അവകാശമാണ് ആ നിയമം .

വിജയ് ബാബുവിനെ പോലെ ഒരു ക്രിമിനല്‍ പരസ്യമായി വെല്ലുവിളിച്ചത് ജീവിക്കാനുള്ള മിനിമം പ്രിവിലേജ് ഇല്ലാത്ത ആ സ്ത്രീകളെ ആണ് . അയാള്‍ മാത്രമല്ല അയാള്‍ക്ക് കയ്യടിച്ചുകൊണ്ടു ആ സ്ത്രീയുടെ ഫോട്ടോ അടക്കം പബ്ലിഷ് ചെയ്തു നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച എല്ലാ ക്രിമിനലുകളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം . സ്ത്രീകള്‍ക്കെതിരെ ഉള്ള ആക്രമണങ്ങളില്‍ ശക്തമായ നിലപാടുള്ള ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ മറിച്ചൊന്ന് അനുവദിച്ചുകൂടാ .