ഇനി ഒരു കുട്ടി വേണ്ട എന്നാണ് മോൾ പറയുന്നത്, ​ഗർഭിണിയായപ്പോൾ കരയണോ ചിരിക്കണോയെന്ന് അറിയാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ- സയനോര

മലയാളത്തിന്റെ പ്രീയ ഗായികയാണ് സയനോര ഫിലിപ്പ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ‘രണ്ടാം ഭാവം’ എന്ന ചിത്രത്തിലെ ‘മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന’എന്ന ഗാനവുമായാണ് സയനോര എത്തിയിരിക്കുന്നത്. ഗിത്താറിസ്റ്റായും ഗായികയായും തിളങ്ങിയതിനു ശേഷം സയനോര സംഗീത സംവിധാന രംഗത്തേക്കും ചുവടുവെച്ചിരുന്നു. മലയാളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കു വളർന്ന്, എ.ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത മാത്രികർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമൺ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കും കടന്നിരിക്കുകയാണ്.

നദിയ മൊയ്തു, നിത്യ മേനോൻ, പാർവതി തിരുവോത്ത്, പത്മപ്രിയ, അമൃത സുഭാഷ്, അർച്ചന പത്മിനി എന്നിവരാണ് സിനിമയിൽ മറ്റ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ഇപ്പോളിതാ സയനോരയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

പ്രശംസിക്കാൻ മറക്കും. ആ സമയത്ത് നമ്മൾ നമ്മളെ തന്നെ ചിയർ ചെയ്ത് നിർത്തണം. ഞാൻ അത് എപ്പോഴും ചെയ്യാറുള്ള കാര്യമാണ്. കണ്ണാടിയുടെ മുമ്പിൽ പോയി നിന്ന് സയാ… നീ പൊളിയാടി എന്നൊക്കെ പറയും. ഞാൻ ആ​ദ്യമായി ​ഗർഭിണിയായപ്പോഴുള്ള സംഭവങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല. ചെന്നൈയിൽ നിന്ന് കൊച്ചിയിൽ ഒരു ഷോയ്ക്ക് വന്നതായിരുന്നു. ചെന്നൈയിൽ നിന്ന് ഫ്ലൈറ്റിൽ വരുന്നതിനിടെ രണ്ട് തവണ ഛർദ്ദിച്ചു. അപ്പോൾ ഞാൻ കരുതിയത് ഭക്ഷണം കഴിച്ചതിൽ വന്ന പ്രശ്നമാണെന്നാണ്. അന്ന് വൈകുന്നേരം ഷോയുണ്ടായിരുന്നു. വണ്ടിയിൽ വരും വഴിയും മൂന്ന് പ്രാവശ്യം ഛർദ്ദിച്ചു. അതുകണ്ട് സംഘാടകരാണ് ആശുപത്രിയിൽ കാണിക്കാനും ​ഗ്ലൂക്കോസിടാനും പറഞ്ഞത്. അതിനായി ഞാൻ പോയി. അങ്ങനെ അഡ്മിറ്റാക്കി. അവർ തുടർന്ന് എന്നെ ടെസ്റ്റ് ചെയ്തു. ശേഷം ഒരു ലേഡി ഡോക്ടർ വന്നു. ആ ഡോക്ടർ എന്നോട് ചോദിച്ചു സയനോരയ്ക്ക് ബോയ്ഫ്രണ്ടുണ്ടോയെന്ന്. ഞാൻ ഇല്ലെന്ന് മറുപടി പറഞ്ഞപ്പോഴേക്കും ഡോക്ടർ ടെൻഷനായി.

കാരണം ആ ഡോക്ടർക്ക് അറിയില്ലായിരുന്നു ഞാൻ‌ കല്യാണം കഴിച്ചതാണെന്ന്. ടെൻഷൻ കണ്ടപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞു ഞാൻ വിവാഹം കഴിച്ചതാണെന്ന്. ശേഷം അവർ ​ഗർഭിണിയാണോയെന്നത് ഉറപ്പിക്കാൻ രക്തം എടുത്തു. അതിന്റെ റിസൾട്ടിന് കാത്തുനിൽക്കാതെ ഞാൻ പരിപാടിക്ക് പോയി.’ഷോയ്ക്ക് വേണ്ടി മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ വിളിച്ച് ആശംസ അറിയിച്ചിട്ട് ​ഗർഭിണിയാണെന്ന് പറഞ്ഞത്. അതുകേട്ടതും അമ്മേ… എന്നൊരു വിളിയായിരുന്നു ഞാൻ. കരയണോ ചിരിക്കണോയെന്ന് അറിയാത്തൊരു അവസ്ഥയിലായിരുന്നു അന്ന് ഞാൻ.’

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആ​ഗ്രഹമുണ്ടെന്ന് മോളോട് പറഞ്ഞപ്പോൾ പറ്റില്ല അവൾക്ക് അത് താൽപര്യമില്ലെന്നാണ് അവൾ പറഞ്ഞത്. എനിക്ക് ഒരു അനിയനുണ്ട്. ഞങ്ങൾ തമ്മിൽ ഒന്നര വയസ് വ്യത്യാസമേയുള്ളു. അതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് വളർന്നു. ശേഷം എനിക്ക് എട്ട് വയസായപ്പോൾ ഒരു കുട്ടി കൂടി വരാൻ പോകുന്നുവെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ ഇനി ഒരാളെ കൂടി സഹിക്കാൻ പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്. ഏറ്റവും നന്നായി വണ്ടർ വുമണിൽ ​ഗർഭിണിയായി അഭിനയിച്ചത് ഞാനാണ്