കഴിക്കാനായി തയ്യാറാക്കിയ ഭക്ഷണത്തിൽ മുഹമ്മദ് നബി തുപ്പിയിട്ടുണ്ട്, തുപ്പൽ ഹലാലും ഊതൽ ഹറാമും

ബിരിയാണി ചോറിലും ഇറച്ചിയിലും തുപ്പിയ ഉസ്താദിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. റഫീക്ക് സറഫി എന്ന നേതാവ് ഇസ്ലാം മതം ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നൽകുന്ന പരി​ഗണനയെക്കുറിച്ച് ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സെബസ്റ്റ്യൻ പുന്നക്കൽ ഉദാഹരണം സഹിതം അതിന് വ്യക്തമായ മറുപടിയാണ് നൽകുന്നത്. ഭക്ഷണം കഴിക്കുമ്പോൾ പാചകം ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ ഇസ്ലാമിന്റെ പ്രവാചകൻ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. മുഹമ്മദ് പഠിപ്പിച്ചതുപോലത്തെ സുന്ദരമായ മര്യാദകൾ ലോകത്തെവിടെയും കാണാൻ സാധിക്കില്ല, ഭക്ഷണം കഴിക്കുമ്പോൾ ശ്വാസോച്ഛ്വാസം പോലും പാടില്ലെന്നാണ് മുഹമ്മദ് പഠിപ്പിച്ചിരിക്കുന്നത്.

സെബാസ്റ്റ്യൻ പുന്നക്കൽ നൽകുന്ന മറുപടി ഇങ്ങനെ, ജാബിർ ബിൻ അബ്ദുള്ളയുടെ നിവേദനത്തെ ഉദ്ധരിച്ചുകൊണ്ടാണ് മറുപടി. കുഴച്ച മാവിലും മാംസപാത്രത്തിലും പ്രവാചകൻ തുപ്പിയെന്ന് വ്യക്തമായി പറയുന്നുണ്ട്. തുപ്പൽ ഹലാലും ഊതൽ ഹറാമുമാണ് ഇത്തരക്കാർക്ക്, മിഷ്ക്കറ്റ് അറ്റ് മസാബിത്തിൽ പറയുന്നതിപ്രകാരമാണ്, ഒരു നവജാത ശിശുവിനെ മടിയിലരുത്തിയ ശേഷം ഈന്തപ്പഴം വായിലിട്ടു ചവച്ചു, അതിനുശേഷം അതു കൈകൊണ്ട് എടുത്ത് കുഞ്ഞിനു നൽകിയെന്നും പറയുന്നു