മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ മരിച്ചു

കനത്ത മഴയെത്തുടർന്ന് കളമശ്ശേരിയില്‍ മണ്ണിടിഞ്ഞു വീണ് ലോറി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.ലോറിയില്‍ നിന്ന് പുറത്തേക്കിറങ്ങവേ ഏകദേശം നാലടിയോളം ഉയരത്തില്‍ നിന്ന് ഇയാളുടെമേല്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

മണ്ണ് നീക്കി തങ്കരാജിനെ പുറത്ത് എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.കളമശ്ശേരിയില്‍ കണ്ടെയ്‌നര്‍ റോഡിലേക്ക് പ്രവേശിക്കുന്നിടത്താണ് അപകടമുണ്ടായത്. ഈ ഭാഗത്ത് ഒരുപാട് ലോറികള്‍ നിര്‍ത്തിയിടാറുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.