ജമ്മുവിൽ സ്‌ഫോടകവസ്തു കണ്ടെടുത്ത് സുരക്ഷാ സേന; കനത്ത ജാഗ്രതാ നിർദ്ദേശം

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ നിന്ന് സ്ഫോടക വസ്തു കണ്ടെടുത്ത് സുരക്ഷാ സേന. വടക്കൻ കശ്മീരിലാണ് സോപോർ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും സംശയാസ്പദമായ നിലയിൽ ഉപേക്ഷിച്ച ഐഇഡി യാണ് കണ്ടെടുത്തത്. പോലീസും സിആർപിഎഫും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സംഭവത്തിന് പിന്നിൽ ഏതെങ്കിലും ഭീകരസംഘടനകളാണോ എന്ന അന്വേഷണം നടക്കുകയാണ്.

അടുത്തിടെ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്ന മേഖലയാണ് സോപോർ. സ്‌ഫോടകവസ്തു കണ്ടെടുത്ത സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ സേന വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച്ച തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിൽ സംഘർഷം ഉണ്ടായത്.

ഈ മേഖലയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. യാങ്സെയിലെ ഇന്ത്യന്‍ പോസ്റ്റ് പിടിച്ചെടുക്കാനെത്തിയ മുന്നൂറോളം ചൈനീസ് സൈനികരെ ഇന്ത്യ തുരത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒമ്പത് ഇന്ത്യന്‍ സൈനികര്‍ ചികിത്സയിലാണ്. നിരവധി ചൈനീസ് സൈനികര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.