എന്നെ കുറിച്ച്‌ ന്യൂസ് വരുമ്പോൾ അവരാർക്കും അത്ഭുതം തോന്നാറില്ല. കാരണം പണ്ടേ ഞാൻ ഇങ്ങനെയാണ്- സീമ ജി നായർ

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. സിനിമാ താരം ശരണ്യ നായരുടെ ചികിത്സക്കായി സീമ എപ്പോഴും മുന്നിലുണ്ട്. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്.പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു. പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.

ശരണ്യ ശശിക്ക് സഹായവുമായി സിമ ജി നായർ ആദ്യം മുതൽ ഉണ്ടായിരുന്നു. ശരണ്യയുടെ മരണത്തി്‍ നിന്നും സീമ ഇതുവരെ മോചിതയായിട്ടില്ല. അതേസമയം പ്രശസ്തിയും വരുമാനവും ഒകെയുളള സമയത്തും സഹജീവികളുടെ വേദനകളിലേക്ക് ഇങ്ങിച്ചെല്ലാൻ കഴിയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സീമ ജി നായർ.

വാക്കുകൾ, കുഞ്ഞിലെ മുതലെ എന്റെ സ്വഭാവം ഇങ്ങനെയായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. എനിക്കൊപ്പം സ്‌കൂളിൽ പഠിച്ചവരൊക്കെ എപ്പോഴും പറയാറുണ്ട്. എന്നെ കുറിച്ച്‌ ന്യൂസ് വരുമ്പോൾ
അവരാർക്കും അത്ഭുതം തോന്നാറില്ല. കാരണം പണ്ടേ ഞാൻ ഇങ്ങനെയാണ്.

അച്ഛന്‌റെ പണപ്പെട്ടിയിൽ നിന്ന് പൈസ മോഷ്ടിച്ച്‌ തുടങ്ങിയ പരിപാടിയാണ് ഇത്. അച്ഛന് കടയുണ്ടായിരുന്ന സമയത്ത് അവിടെ എന്നെ നിർത്തി അച്ഛൻ പുറത്തുപോവുമ്പോൾ ഞാൻ നാണയങ്ങൾ എടുത്ത് ഡ്രസിൽ ഒളിപ്പിക്കും. ഇതെല്ലാം സഹപാഠികളായ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങാനോ ആവശ്യമുണ്ടെങ്കിൽ കൊടുക്കാനോ ആയിരുന്നു. അല്ലാതെ മിഠായി വാങ്ങാനോ വെളളം കുടിക്കാനോ ഒന്നുമില്ല.

സ്‌കൂളിലൊക്കെ എല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്നു. ഇതെല്ലാം അമ്മയിൽ നിന്നും കിട്ടിയതാണ്. അമ്മയ്ക്ക് 75 രൂപയും അറുപത് രൂപയുമൊക്കെയായിരുന്നു ശമ്പളം കിട്ടുന്നത്. അമ്മ വരുമ്പോൾ കണ്ണ് കാണാത്തവരും കാത് കേൾക്കാത്തവരും മുടന്തുളളവരും എല്ലാം നമ്മുടെ വീട്ടിലുണ്ടാവും. അമ്മ കൊണ്ട് വരുന്നത് 750 രൂപയാണെങ്കിൽ 250കൂടെ കടം മേടിച്ചിട്ട് എല്ലാംകൂടെ എടുത്ത് ഇവർക്ക് കൊടുക്കും.

പിന്നെ ചേച്ചിയുടെ കല്യാണത്തിന് പോലും ഒരു കാൽപവന്റെ സ്വർണം ഇട്ടിട്ടല്ല എന്‌റെ ചേച്ചിയെ കല്യാണംകഴിപ്പിച്ചത്. നാടകത്തുനിന്നും കിട്ടുന്നത് മുഴുവൻ എടുത്തുകൊടുത്ത് എല്ലാവരുടെയും കല്യാണം നടത്താനും മറ്റുളവർക്ക് വേണ്ടി കൊടുക്കാനും നിന് അമ്മ . അങ്ങനെ ജവിച്ചൊരു അമ്മയായിരുന്നു എന്റെത്. മറ്റുളളവരെ സഹായിക്കണം എന്നതാണ് അമ്മ പഠിപ്പിച്ചിട്ടുളളത്. പത്തിലധികം വർഷങ്ങളായി ചാരിറ്റി ചെയ്യുന്നുണ്ട്. എന്നാൽ അപ്പോഴൊന്നും ആരും അറിഞ്ഞിട്ടില്ല. എന്നാൽ ശരണ്യയുടെ പ്രശ്‌നം വന്നപ്പോഴാണ് എല്ലാവരും അറിഞ്ഞത്.