യൂട്യൂബ് ചാനൽ നിർത്തിയാലോ എന്ന ആലോചനയിലാണ് അമ്മ, തുറന്നു പറഞ്ഞ് സീമയുടെ മകൻ

വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സീമ ജി നായർ. സാമൂഹിക പ്രവർത്തനങ്ങളിലും താരം സജീവമാണ്. സിനിമാ താരം ശരണ്യ നായരുടെ ചികിത്സക്കായി സീമ എപ്പോഴും മുന്നിലുണ്ട്. കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്.പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു. പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്.പിന്നീട് സത്യൻ അന്തിക്കാടിന്റെ അടുത്തടുത്ത് എന്ന ചിത്രത്തിലും അഭിനയിച്ചു. വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി. പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സീമയുടെ മകൻ ആരോമൽ പങ്കുവെച്ച വീഡിയോയണ്. യൂട്യൂബ് ചാനൽ നിർത്തുന്നതിനെ കുറിച്ച് അമ്മ പറഞ്ഞതിനെ കുറിച്ചാണ് മകൻ പറയുന്നത്. ആരോമലിന്‌റെ വീഡിയോ വൈറലായിട്ടുണ്ട്. 15 ദിവസത്തോളമായി അമ്മ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട്. ഷൂട്ടിംഗ് തിരക്കിലൊക്കെയാണ് അമ്മ. അതാണ് ചാനലിലേക്ക് വരാത്തത്. പിന്നെ യൂട്യൂബ് ചാനൽ നിർത്തിയാലോ എന്നൊരു പ്ലാനും കൂടിയുണ്ട്. അമ്മ ഇടുന്ന വീഡിയോ നമ്മൾ വിചാരിക്കുന്നത്ര റീച്ച് വരുന്നില്ല. നമ്മുടെ ഓഡിയൻസിന് എങ്ങനെയുള്ള വീഡിയോയാണ് ആവശ്യം എന്ന് സത്യം പറഞ്ഞാൽ നമുക്കറിയില്ല.

ഇരുപതിനായിരവും പതിനായിരവും അയ്യായിരവുമൊക്കെയാണ് പല വീഡിയോയുടേയും കാഴ്ചക്കാർ. ഇങ്ങനെയാണെങ്കിൽ നമുക്കെന്തിനാണ്, നമുക്കത് നിർത്താമെന്നായിരുന്നു അമ്മ പറഞ്ഞത്. ഇല്ല അങ്ങനെയല്ല, നമുക്ക് അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കാമെന്നായിരുന്നു ഞാൻ പറഞ്ഞതെന്നും ആരോമൽ പറയുന്നു.