ഡോര്‍ തുറന്നപ്പോള്‍ മുന്‍ ഭര്‍ത്താവ്, ആവശ്യമില്ലാതെ എടുത്തു വെച്ചത്; വിവാഹബന്ധം തകര്‍ന്നതിനെപ്പറ്റിന സീമ ജി നായര്‍

സിനിമാ-സീരിയല്‍ രംഗത്ത് അത്ര ശക്തമായ സ്വാധീന ശക്തിയുള്ള വ്യക്തിയല്ലെങ്കിലും ദുരിതം അനുഭവിക്കുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായി കൂടെ നില്‍ക്കുന്ന താരം സീമ ജി നായരെ പോലെ മറ്റാരും ഇല്ല. നല്ലൊരു മനസ്സിന് ഉടമയായ കലാകാരിയാണ് സീമ ജി നായര്‍. അര്‍ബുദ ബാധിതയായി ആഴ്ചകള്‍ക്ക് മുന്‍പ് അന്തരിച്ച നടി ശരണ്യ ശശിയുടെ ചികിത്സക്കും വീട് നിര്‍മ്മാണത്തിനുമൊക്കെ വേണ്ടി താരം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഇപ്പോഴിതാ സിനിമാ സീരിയല്‍ മേഖലയിലേക്കുള്ള തന്റെ കടന്ന് വരവും കുടുംബ ജീവിതത്തിലുണ്ടായ പാളിച്ചകളെ കുറിച്ചും തുറന്ന് പറയുകയാണ് താരം.

ഒരു പ്രശസ്തിയും ഫെയിമിലും വീണുപോവാതെ അന്നും ഇന്നും നില്‍ക്കുന്നതുകൊണ്ടാണ് പ്രതിസന്ധികള്‍ വരുമ്പോള്‍ വീണുപോവാത്തത്. നാടക കാലം മുതല്‍ തന്നെ തനിക്ക് അംഗീകാരം ലഭിച്ചിരുന്നു. നാടകത്തിലെ തന്റെ പല കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. നാടകത്തില്‍ നിന്ന് സീരിയലില്‍ വന്നപ്പോള്‍ പ്രതിഫലം കൂടി. എന്നാല്‍ നമ്മുടെ ജീവിത സാഹചര്യവും മാറി. നാടകകാരിയാവുമ്പോള്‍ നമുക്ക് ഒന്നും നോക്കാതെ ഒരു ബസ്സില്‍ കയറിയൊക്കെ പോവാം. എന്നാല്‍ സീരിയില്‍ താരമാവുന്നതോടെ ഇതിനെല്ലാം മാറ്റം വന്നു.

ദുരദര്‍ശനിലെ ചേരപ്പായി കഥകളിലൂടെയാണ് നാടക രംഗത്ത് നിന്നും ടെലിവിഷന്‍ സീരിയല്‍ രംഗത്ത് എത്തുന്നത്. ദിവ്യ ഉണ്ണിയുടെ പിതാവാണ് ആ സീരിയലില്‍ നായികയെ അന്വേഷിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. തോമസ് സര്‍ ആയിരുന്നു സംവിധായകന്‍. അങ്ങനെ കളമശ്ശേരിയില്‍ പോയി അവരെ കാണുകയായിരുന്നു. സെലക്ഷന്‍ കിട്ടിയതോടെ സീരിയലിലെ കൊച്ചോറോത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചു. തുടര്‍ന്ന് മധുമോഹന്റെ മാനസി എന്ന സീരിയില്‍ അനിതയായി എത്തിയതോടെ കൂടുതല്‍ ആളുകള്‍ ആളുകള്‍ അറിയപ്പെടാന്‍ തുടങ്ങിയെന്നും സീമ ജി നായര്‍ പറയുന്നു. എനിക്ക് അറിയാവുന്ന തൊഴില്‍ അഭിനയമാണ്. അത് സിനിമയായാലും സീരിയല്‍ ആയാലും ഷോര്‍ട് ഫിലിം ആണെങ്കിലും ഞാന്‍ അഭിനയിക്കുമെന്നും താരം വ്യക്തമാക്കുന്നു.

കുടുംബ ജീവിതത്തിലും ഇടര്‍ച്ച സംഭവിച്ചു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒത്തുപോവാന്‍ കഴിയില്ലായിരുന്നു. രണ്ട് പേരുടേയും മേഖലകള്‍ വേറേയായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഒന്ന് രണ്ട് പേര്‍ എന്നോട് അത് സൂചിപ്പിച്ചിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങളുടെ കൂടെ സാഹചര്യത്തിലാണ് ആ വിവാഹത്തിലേക്ക് കടക്കുന്നത്. പ്രണയ വിവാഹം ഒന്നും ആയിരുന്നില്ല. എങ്കിലും ആവശ്യമില്ലാതെ എടുത്ത് വെച്ച ഒരു സംഭവമായിരുന്നു. വിവാഹ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ രണ്ട് പേരും വേര്‍പിരിയുകയായിരുന്നു.

ഡിവോസ് കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞതിന് ശേഷം അയാളുടെ ലൈഫില്‍ വലിയൊരു പ്രശ്‌നം ഉണ്ടായി. എന്റെ മകനുമായൊന്നും വലിയ ബന്ധം ഉള്ള ആളായിരുന്നില്ല. ഒരു ദിവസം അദ്ദേഹത്തിന്റെ സുഹൃത്ത് വിളിച്ച് ഞാനും മകനും എവിടെയുണ്ടെന്നും ഒന്ന് കാണാന്‍ പറ്റുമോ എന്നും ചോദിച്ചു. ഞങ്ങള്‍ വീട്ടില്‍ ഉണ്ടെന്ന് പറഞ്ഞു. അന്ന് മകന് ചെറിയ പനിയും ഉണ്ടായിരുന്നു. കുട്ടി എന്നാണ് അയാളെ വിളിക്കാറുള്ളത്. അങ്ങനെ അയാള്‍ വീട്ടില്‍ വരികയും ഞാന്‍ ചായ കൊടുക്കുകയും ചെയ്തു.

ഒരു ഇന്നോവ കാറിലാണ് അയാള്‍ വന്നത്. ഞാന്‍ നോക്കുമ്പോള്‍ കാര്‍ ഓഫ് ചെയ്യാതെ ഇട്ടിരിക്കുകയാണ്. വണ്ടിക്ക് അകത്ത് ആരാണ് എന്നുള്ളതെന്ന് ചോദിച്ചു. അപ്പോള്‍ എന്റെ സുഹൃത്താണെന്നായിരുന്നു കുട്ടിയുടെ മറുപടി. കേറി വരാന്‍ പറയാന്‍ പറഞ്ഞെങ്കിലും പരിചയം ഇല്ലാത്ത ആളായതിനാല്‍ വരില്ലെന്നും കുട്ടി വ്യക്തമാക്കി. എന്നാല്‍ ഞാന്‍ അയാളെ വിളിക്കാന്‍ പോയി. ഡോര്‍ തുറന്ന് നോക്കിയപ്പോള്‍ എന്റെ മുന്‍ ഭര്‍ത്താവാണ്. ഒരു നിമിഷം ഞാന്‍ ഷോക്ക് ആയി പോയെങ്കിലും മര്യാദ എന്നോണം വീട്ടിലേക്ക് ക്ഷണിച്ചു. പുള്ളി വരികയും ചെയ്തു.

ജീവിത്തിലെ വലിയൊരു പ്രശ്‌നത്തിന് പരിഹാരം കാണാനായിരുന്നു അന്ന് അയാള്‍ നാട്ടില്‍ എത്തിയത്. പോവുമ്പോള്‍ കൊച്ചിനെ ഒന്ന് കൊണ്ട് പോയിക്കൂടെ എന്ന് ചോദിച്ചു. അപ്പൂന് ഇഷ്ടമുണ്ടെങ്കില്‍ പോവട്ടെ എന്നായിരുന്നു എന്റെ നിലപാട്. അവന്‍ ചെറുതാണ്. എന്നെ ഇങ്ങനെ നോക്കി നിന്നപ്പോള്‍ പോയിക്കോളാന്‍ ഞാന് പറഞ്ഞു. ഞാന് ഇവിടെ വന്ന വിവരം മറ്റ് ബന്ധുക്കള്‍ ആരും അറിയരുതെന്നും പോകുമ്പോള്‍ അയാള്‍ പറഞ്ഞിരുന്നു. അച്ഛനും അമ്മയുമായും ഒക്കെ നല്ല ബന്ധം ഉണ്ടായിരുന്നെങ്കിലും ഞാന്‍ അതൊന്നും പറഞ്ഞില്ല.

അവിടെ നിന്നും ഇറങ്ങി മണിക്കൂറുകള്‍ കഴിയുമ്പോള്‍ പുള്ളിയുടെ പെങ്ങള്‍ തന്നെ വിളിച്ചാണ് ആ പ്രശ്‌നത്തെ കുറിച്ച് പറയുന്നത്. അതെന്ത് വിഷയമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പെളങ്ങുടെ കോള്‍ വന്ന ഉടന്‍ തന്നെ ഞാന്‍ അയാളെ വിളിച്ച് കൊച്ചിനെ തിരികെ എത്തിക്കണം എന്ന് പറഞ്ഞു. അങ്ങനെ തിരികെ വന്ന് കുട്ടിയെ തിരികെ തന്നു. അപ്പോഴാണ് നേരിടുന്ന പ്രശ്‌നത്തില്‍ നിന്നും അയാളുടെ അപ്പോഴത്തെ ഭാര്യയെ രക്ഷിക്കണമെന്നും എന്നോട് ആവശ്യപ്പെടുന്നത്.

എന്നിട്ട് മറ്റൊരാളെ വിളിക്കാമോ എന്ന് എന്നോട് ചോദിച്ചു. ആദ്യം പറ്റില്ല എന്ന് പറഞ്ഞെങ്കിലും ഞാന്‍ വിളിക്കാന് തയ്യാറായി. സ്പീക്കറിലിട്ടാണ് വിളിക്കുന്നത്. ഞാന്‍ ഹലോ എന്ന് പറഞ്ഞപ്പോള്‍ തന്നെ സീമ കാര്യം അറിഞ്ഞോ എന്നാണ് അയാള്‍ ഇങ്ങോട്ട് ചോദിച്ചത്. ആ വിഷയത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ കാത് പൊട്ടുന്ന ചീത്തയാണ് അങ്ങേര് പറഞ്ഞത്. അതൊക്കെ അടുത്തിരിക്കുന്ന എന്റെ മുന്‍ ഭര്‍ത്താവും കേള്‍ക്കുന്നുണ്ട്. ഇത്രയും അനുഭവിച്ചിട്ടും അവരെ രക്ഷപ്പെടുത്താന്‍ നീ പറയുന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും സംസാരിച്ചുകൊണ്ടിരുന്നു ആ വ്യക്തി പറഞ്ഞു.

എന്നാലും ഞാന്‍ അയാളോട് അവളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞു. ഒടുവില്‍ അദ്ദേഹം അവരെ രക്ഷപ്പെടുത്തി. പിന്നീട് ദുബായിലേക്ക് പോവാനുള്ള ടിക്കറ്റ് അടക്കം ഞാനാണ് എടുത്ത് കൊടുത്ത്. ഇപ്പോള്‍ ഇത് പറയാന്‍ വ്യക്തമായ കാരണം ഉണ്ട്. അടുത്തകാലത്തായി ചെറിയ ചെറിയ കാര്യങ്ങള്‍ ഉണ്ടായി വരുന്നുണ്ട്. പരമാവധി ക്ഷമിക്കും. എന്നിട്ടും മനസ്സിന് സഹിക്കാത്ത തരത്തിലേക്ക് കാര്യങ്ങളിലേക്ക് പോയാല്‍ പേര് സഹിതം എല്ലാ കാര്യങ്ങളും ഞാന്‍ പറയുമെന്നും സീമ ജി നായര്‍ പറയുന്നു.