രാക്കുയില്‍ സീരിയല്‍ നായിക ദേവിക വിവാഹിതയാകുന്നു, വരന്‍ സംഗീത സംവിധായകന്‍ വിജയ് മാധവ്

മിനിസ്‌ക്രീന്‍ താരം ദേവിക നമ്പ്യാര്‍ വിവാഹിതയാകുന്നു. സംഗീത സംവിധായകന്‍ വിജയ് മാധവാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിട്ടുണ്ട്. രാക്കുയില്‍ പരമ്പരയില്‍ തുളസി എന്ന കഥാപാത്രമായി തിളങ്ങി നില്‍ക്കുകയാണ് ദേവിക.

ദേവികയും പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിന്റെയും വിവാഹനിശ്ചയം ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചേരി മലബാര്‍ ഹെറിട്ടേജില്‍ നടന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് ദേവിക. ബിഗ്‌സ്‌ക്രീനില്‍ നിന്നുമാണ് താരം മിനിസ്‌ക്രിനീല്‍ എത്തുന്നത്. ബാലാമണി ആണ് ആദ്യ സീരിയല്‍. പിന്നീട് പരിണയത്തിലെ കൃഷ്ണവേണിയായി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെറുതും വലുതുമായ പല വേഷങ്ങള്‍ അവതരിപ്പിച്ചു. നടി എന്നതിലുപരി അവതാരകയും നര്‍ത്തകിയും കൂടിയാണ് ദേവിക.

സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് സംഗീത സംവിധാനത്തിലേക്ക് കൂടി സജീവമാകുന്നത്. രാക്കുയില്‍ സീരിയലിന് വേണ്ടി ഗാനം ആലപിക്കാനായി വിജയ് എത്തിയിരുന്നു. ഒപ്പം ദേവികയും സീരിയലിന് വേണ്ടി പാട്ട് പാടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും പാടുകയുമൊക്കെ ചെയ്തിട്ടുണ്ട്.