ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ (31.12.2023)

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ. 3 ന് തിരുനട തുറക്കൽ. നിർമ്മാല്യം 3.05 ന്. പതിവ് അഭിഷേകം 3.30ന്. ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11.30  മണി  വരെയും  നെയ്യഭിഷേകം 7.30 ന്. ഉഷപൂജ 12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം

12.30 ന് ഉച്ചപൂജ. 1 മണിക്ക് നട അടയ്ക്കും 3 മണിക്ക് നട തുറക്കും. 6.30 ന് ദീപാരാധന. 9.30 ന് അത്താഴ പൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി  11മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും. അതേസമയം മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നത്.

മേൽശാന്തി ആഴിയിൽ അഗ്‌നി പകർന്നതോടെ തീർത്ഥാടകർക്ക് ദർശനം അനുവദിച്ചു. മകരവിളക്ക് ജനുവരി 15 നാണ്. മണ്ഡലവിളക്കിന്റെ പതിവ് പൂജകൾക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്‌. ശേഷം, അടച്ച നട ഇന്നാണ് വീണ്ടും തുറക്കുന്നത്. ഈ മാസം 20 വരെ ഭക്തർക്ക് ദർശനം ഉണ്ടാകും. മകരവിളക്ക് പ്രമാണിച്ച്‌ ജനുവരി 13- നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14- ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15-നാണ് മകരവിളക്ക്. അതേദിവസം പുലര്‍ച്ചെ 2.46- ന് മകരസംക്രമ പൂജ നടക്കും.

പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. തുടർന്ന് പന്തളം രാജപ്രതിനിധി രാവിലെ ശദർശനം നടത്തിയശേഷം നട അടയ്‌ക്കും.