ആനിയെ രണ്ട് തവണ കല്യാണം കഴിച്ചു, ജാതി പ്രശ്നമായിരുന്നു- ഷാജി കൈലാസ്

നിരവധി ആക്ഷൻ സിനിമകൾ മലയാളത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്ന സംവധായകനാണ് ഷാജി കൈലാസ്. ആനിയും ഷാജിയും പ്രണയിച്ച് വിവാഹിതരായവരാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് ആനി. ടെലിവിഷൻ പരിപാടിയിലൂടെ നടി പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തുന്നുണ്ട്. ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് ഇരുവരും, വാക്കുകളിങ്ങനെ

രുദ്രാക്ഷത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ആനിയുമായി പ്രണയത്തിലായതെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു മുൻപ് പുറത്തുവന്നത്. അതല്ല ശരിക്കും നടന്നതെ്. ആനി നായികയും ഞാൻ സംവിധായകനും മാത്രമായിരുന്നു. യാദൃശ്ചികമായാണ് ആനിയുമായി പ്രണയത്തിലായത്. ഈ കുട്ടി കൊള്ളാമല്ലോ, ഞാൻ കെട്ടിയാലോ എന്ന് രൺജി പണിക്കരിനോട് ചോദിച്ചിരുന്നു. ആനിയോട് ഇതേക്കുറിച്ച് ചോദിച്ചത് അദ്ദേഹമായിരുന്നു.

പ്രണയത്തിലായതിന് ശേഷം ഒരു ഫ്‌ളൈറ്റ് യാത്രയിൽ ഞങ്ങളൊന്നിച്ചായിരുന്നു. തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് എന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം ഊരി ആനിയെ അണിയിച്ചത്. ആ യാത്രയിൽ ആനിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അങ്ങനെയാണ് മോതിരമാറ്റം ആകാശത്ത് വെച്ചായത്.

വ്യത്യസ്ത ജാതി മതവിഭാഗക്കാരായതിരുന്നതിന്റെ പ്രശ്‌നങ്ങളെല്ലാമുണ്ടായിരുന്നു. അതൊക്കെ പെട്ടെന്ന് മാറിയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പ്രശ്‌നങ്ങളെല്ലാം മാറിയിരുന്നു. ഞാനാരാണെന്നുള്ളതൊക്കെ അവർക്ക് പിന്നീടാണ് മനസിലായത്. കല്യാണമേ വേണ്ടെന്ന് പറഞ്ഞ് നടന്ന ഞാനിപ്പോൾ അവരുടെ പ്രിയപ്പെട്ട മരുമകനാണ്.

രണ്ട് തവണ കല്യാണം കഴിച്ചതിനെക്കുറിച്ചും ഷാജി കൈലാസ് സംസാരിച്ചിരുന്നു. ആദ്യം രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടിരുന്നു. അതിന് ശേഷമായി സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ച് താലികെട്ട് നടത്തിയിരുന്നു. ഏതെങ്കിലും അമ്പലത്തിൽ വെച്ച് താലികെട്ട് വേണമെന്നായിരുന്നു ആനിയുടെ ആഗ്രഹം. ശംഖുമുഖം ക്ഷേത്രത്തിൽ വെച്ച് വീണ്ടും താലികെട്ടുകയായിരുന്നു.

ബാലചന്ദ്രമേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി. വളരെ കുറച്ച് കാലം മാത്രമാണ് ആനി സിനിമലോകത്ത് ഉണ്ടായിരുന്നതെങ്കിലും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

മമ്മൂട്ടിയുടെ നായികയായി നടി അഭിനയിച്ച മഴയത്തും മുൻപേ ആനിയ്ക്ക് നിറയെ പ്രേക്ഷകപ്രീതി നേടികൊടുത്ത ചിത്രമാണ്. ചിത്രത്തിൽ നെഗറ്റീവ് ക്യാരക്ടർ ആയും, നായികാ പ്രാധാന്യമുള്ള ക്യാരക്ടർ ആയും തിളങ്ങാൻ ആനിയ്ക്ക് സാധിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കവെയായിരുന്നു സംവിധായകൻ ഷാജി കൈലാസുമായി ആനി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം നടക്കുന്നതും.