ജോര്‍ഹത് വിമാനത്തിവളത്തില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

ഗുവാഹത്തി. ടേക്ക്ഓഫിന് മുമ്പ് ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. അസം ജോര്‍ഹത് വിമാനത്തിവളത്തിലാണ് അപകടം നടന്നത്.

ടേക്ക്ഓഫിനായി റണ്‍വേയിലേക്ക് വിമാനം നിങ്ങുമ്പോഴായിരുന്നു അപകടം. വിമാനത്തിന്റെ ചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞ് പോകുകയായിരുന്നു. വ്യാഴാഴ്ച 2.20ന് ജോര്‍ഹതില്‍ നിന്നും കൊല്‍ക്കത്തിയിലേക്ക് പോവേണ്ടിരുന്ന വിമാനത്തിനാണ് അപകടം സംഭവിച്ചത്.

വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. 98 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നും 8.15 ഓടെ സര്‍വീസ് റദ്ദ് ചെയ്തന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.