തീരുമാനം തെറ്റായിപ്പോയെന്ന് മനസിലായത് കല്യാണം കഴിഞ്ഞ ശേഷം, എന്റെ ജോലി മൂപ്പർക്ക് അംഗീകരിക്കാൻ പറ്റിയില്ല- ശാലു മേനോൻ

പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലു മേനോൻ. അഭിനയവുമായി മുന്നോട്ടുപോകുന്നതിനിടെ സോളാർ വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവും താരം നടത്തി. നൃത്തവിദ്യാലയം ആരംഭിച്ച ശാലു നിരവധി നൃത്തവിദ്യാലങ്ങൾ നടത്തുന്നും ഉണ്ട്. അടുത്തിടെയാണ് ഭർത്താവുമായി വേർപിരിഞ്ഞത്.

ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന് തോന്നിയ സമയത്ത് എടുത്ത് തീരുമാനമായിരുന്നു വിവാഹമെന്ന് ശാലു മേനോൻ. എന്നാൽ അത് വിവാഹം കഴിഞ്ഞതിനുശേഷം തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നൽ ഉണ്ടാവുകയാണ് ചെയ്തതെന്നും താരം പറയുന്നു.

നൃത്തവുമായി ബന്ധപ്പെട്ട ജീവിതം ആയിരുന്നു അതുകൊണ്ടുതന്നെ പരിപാടികൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പലപ്പോഴും പുലർച്ച ആകാറുണ്ട് ഒരു കൃത്യമായ സമയം പറയാൻ സാധിക്കാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന് അതൊന്നും യോജിക്കാൻ കഴിഞ്ഞില്ല. വിവാഹത്തിനുമുമ്പ് ഇതെല്ലാം പറഞ്ഞു മനസ്സിലായത് ആയിരുന്നു. പക്ഷേ വിവാഹത്തിനു ശേഷം അത് അംഗീകരിക്കാൻ പറ്റാതെ വന്നപ്പോഴാണ് വിവാഹം മോചനത്തെക്കുറിച്ച് ചിന്തിച്ചത്. ഒരുമിച്ച് പോകുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലത് എന്ന തോന്നൽ ആണ് വിവാഹ മോചനത്തിൽ എത്തിച്ചത് എന്ന് താരം പറഞ്ഞു.

മിനി സ്ക്രീനിനു പുറമെ ബിഗ് സ്ക്രീനിലും തിളങ്ങിയ ശാലു നിരവധി സിനിമകളിലും തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇത് പാതിരാമണൽ,ഇന്ദ്രജിത്ത്,കിസാൻ,മകൾക്ക്,പരിണാമം,വക്കാലത്ത് നാരായണൻകുട്ടി,കാക്കകുയിൽ,കവർ സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.`സോളാർ കേുമായി ബന്ധപ്പെട്ടാണ് 2013ൽ ശാലു മേനോൻ അറസ്‌റ്റിലാകുന്നത്.ശാലുമേനോനും ബിജു രാധാകൃഷ്ണനും ചേർന്ന് 25ലക്ഷം രൂപ തട്ടിയെടുത്തതായി തിരുവനന്തപുരം സ്വദേശി റാസിഖ് അലി നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്‌റ്റ്