അബിയുടെ ഓർമ്മകളിൽ ഷെയിൻ നിഗം, ആശ്വസാവാക്കുമായി സോഷ്യൽ മീഡിയ

മിമിക്രി കലാകാരനും നടനുമായിരുന്ന അബി വിടപറഞ്ഞിട്ട് നാലുവർഷം ആകാനൊരുങ്ങുന്നു. 2017 നവംബർ മൂന്നിനായിരുന്നു അബിയുടെ അകാലത്തിലുള്ള വിയോ​ഗം. ആരാധകർക്ക് ആദ്യം ഞെട്ടലായിരുന്നു. പലരും മരണവാർത്ത വിശ്വസിക്കാൻ തയ്യാറായില്ല.

വാപ്പച്ചിയുടെ ഓർമ്മകളിലാണ് നടനും മകനുമായ ഷെയിൻ നിഗം ജീവിക്കുന്നത്. കൊച്ചിൻ കലാഭവനിലൂടെയായിരുന്നു അബി അഭിനയരംഗത്ത് എത്തിയത്. അബിയുടെ ജന്മദിനത്തിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് ഷെയിൻ നി​ഗം. ഇന്ന് വാപ്പിച്ചിയുടെ പിറന്നാളാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് ഷെയിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു,. നിരവധിപ്പേരാണ് കലാകാരനെ ഓർത്ത് എത്തുന്നത്.

2017 നവംബർ 30ന് 50ാം വയസിലായിരുന്നു അബിയുടെ അപ്രതീക്ഷിത വിയോ​ഗം. ഷെയിൻ നി​ഗം നായകനായി എത്തിയ കിസ്മത്ത് മികച്ച അഭിപ്രായം നേടി മുന്നേറിയതിന് തൊട്ടുപിന്നാലെയായിരുന്നു മരണം.സുനിലയാണ് ഭാര്യ. ഷെയിനെക്കൂടാതെ. അഹാന, അലീന എന്നീ രണ്ട് പെൺമക്കളും അബിക്കുണ്ട്.