നായികയുമായുള്ള റൊമാന്റിക് സീനുകൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്- ഷൈൻ ടോം ചാക്കോ

അടുത്തിടെയായി ട്രോളുകൾക്ക് വിധേയനായ താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇതിന് പിന്നാലെയാണ് ഷൂട്ടിംഗ് സെറ്റില് വാക്കേറ്റമുണ്ടായതും നാട്ടുകാരനെ തല്ലി എന്ന വാർത്തകളും എത്തിയത്. ഇതോടെ വിവാദത്തിലായിരിക്കുകയാണ് താരം. ഉറക്കം തൂങ്ങി നടൻ നൽകിയ അഭിമുഖങ്ങളായിരുന്നു വ്യാപക ട്രോളിന് വിധേയമായത്. ലഹരി ഉപയോഗിച്ചാണ് ഷൈൻ അഭിമുഖത്തിന് എത്തിയതെന്ന ആരോപണവും ചിലർ ഉയർത്തി. എന്നാൽ കാലിന് പരിക്കേറ്റ ഷൈൻ സഡേഷനിൽ ആയിരുന്നുവെന്ന് സഹപ്രവർത്തകർ പ്രതികരിച്ചിരുന്നു.

ഇപ്പോളിതാ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ കൂടുതലായി ചെയ്യുന്നതിനെ കുറിച്ച് പറയുകയാണ് ഷൈൻ. ആരെയെങ്കിലും ചീത്ത വിളിക്കുന്ന റോളുകൾ ചെയ്യാൻ എളുപ്പമാണെന്നും എന്നാൽ റൊമാന്റിക്കായി അഭിനയിക്കാൻ പറഞ്ഞാൽ ബുദ്ധിമുട്ട് തോന്നാറുണ്ട് എന്നുമാണ് ഷൈൻ പറയുന്നത്.

വാക്കുകൾ,

റൊമാന്റിക്കായി അഭിനയിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്, നായികയുമായി അടുത്തിടപഴകുന്ന സീനുകൾ ചെയ്യാനും. ഒരാളെ വഴക്ക് പറയുകയോ, കോമഡി പറയുകയോ ഒക്കെ പെട്ടെന്ന് ചെയ്യാം. പക്ഷേ സ്വിച്ചിടുന്ന പോലെ റൊമാന്റിക് ഫീലിലേക്ക് വരാൻ പറഞ്ഞാൽ എന്നെ കൊണ്ട് നടക്കില്ല