വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ പനി; സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശം

തൃശൂര്‍. അതിരപ്പള്ളി സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പാര്‍ക്കില്‍ ജലവിനോദത്തില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പനിയുടെ ലക്ഷണം കണ്ടതാണ് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. പാര്‍ക്കില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. എറണാകുളം തൃശൂര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പനി, കണ്ണില്‍ ചുവപ്പ് എന്നി ലക്ഷണങ്ങളാണ് ഉണ്ടായത്.

എറണാകുളം പനങ്ങാട് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്നും ഉല്ലാസ യാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥകളിലാണ് രോഗലക്ഷണം കണ്ടത്. പനങ്ങാട് സ്‌കൂളിലെ 25 വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. കഴിഞ്ഞ മാസമാണ് വിദ്യാര്‍ഥികള്‍ പാര്‍ക്ക് സന്ദര്‍ശിച്ചത്. മറ്റ് ജില്ലകളില്‍ നിന്ന് എത്തിയ സഞ്ചാരികളെക്കുറിച്ചും ആരോഗ്യവകുപ്പ് അന്വേഷിക്കുന്നുണ്ട്. പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും പനി ലക്ഷണം കണ്ടെത്തിയിരുന്നു.