എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്

രുവനന്തപുരം. സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മാര്‍ച്ച്9 ന് ആരംഭിക്കുന്ന പരീക്ഷ മാര്‍ച്ച് 29 ന് അവസാനിക്കും. സംസ്ഥാനത്ത് നാല് ലക്ഷത്തോളം റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതുന്നത്.

രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലായി എസ്എസ്എല്‍സി പരീക്ഷയ്ക്ക് 1170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1421 സെന്ററുകളുമാണ് ഉള്ളത്. അതേസമയം അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും ഉണ്ട്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും ഇത്തവണ പരീക്ഷ എഴുതും. ഹയര്‍സെക്കന്‍ഡറി പരീക്ഷ 10ന് ആരംഭിക്കും.