കല്യാണപ്പെണ്ണുങ്ങൾ ഇങ്ങനെയാണോ ഒരുങ്ങേണ്ടത്, നല്ലൊരു കുട്ടിയെ മെയ്ക്കപ്പ് ചെയ്ത് കുളമാക്കി, ​ഗൗരിക്ക് വിമർശനം

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ഗൗരി കൃഷ്ണ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്.

ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗൗരി കൃഷ്ണന്റേയും പൗർണമി തിങ്കൾ സീരിയലിന്റെ സംവിധായകൻ കൂടിയായ മനോജിന്റേയും വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവപ്പും വെള്ളയും നിറങ്ങൾ ചേർന്ന ബ്രൈഡൽഡ സാരിയിലും ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടിയാണ് ​ഗൗരി കൃഷ്ണൻ എത്തിയത്. വെള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു വരൻ മനോജിന്റെ വേഷം.

എന്നാൽ വിവാഹത്തിന് പിന്നാലെ നടിയുടെ മേക്കപ്പിനെയും ആഭരണങ്ങളെയും കുറ്റം പറഞ്ഞ് കൊണ്ടാണ് ആരാധകർ എത്തുന്നത്. ഗൗരിയുടെ ഭംഗിയെല്ലാം മേക്കപ്പ് ചെയ്ത് കുളമാക്കിയെന്നാണ് വിവാഹ വീഡിയോയുടെ താഴെ വരുന്ന ഭൂരിഭാഗം കമന്റുകളിലും പറയുന്നത്. വിവാഹദിവസം ഇങ്ങനെയാണോ വേണ്ടത്, കല്യാണപ്പെണ്ണുങ്ങൾ ഇങ്ങനെയാണോ? എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നു. ഇതിന് പിന്നാലെയാണ് മേക്കപ്പിനെ പറ്റിയും ആക്ഷേപം ഉയരുന്നത്. ‘നല്ലൊരു കുട്ടി മെയ്ക്കപ്പ് ചെയ്ത് കുളമാക്കി. പ്രതേകിച്ചു ഹെയർ സ്‌റ്റൈൽ. എനിക്കൊതിരി ഇഷ്ടമുള്ള ഒരു നടിയാണ്. നല്ല സുന്ദരിയാണ്. പക്ഷെ ഇന്നത്തെ മേക്കപ്പ് ഒട്ടും കൊള്ളില്ല, ഒട്ടും ചേരാത്ത മേക്കപ്പ്, ഹെയർ സ്റ്റൈൽ ഒന്നിനും കൊള്ളില്ല. വെറുതെ കാണുമ്പോൾ തന്നെ എന്തൊരു ഭംഗിയുള്ള ആളാണ്.

ആഭരണങ്ങളും ഒട്ടും ചേരുന്നില്ല. ഇതൊക്കെ ആരുടെ സെലക്ഷൻ ആയാലും ആ കുട്ടിയുടെ ഒറിജിനൽ ഭംഗി ഒന്ന് വേറെ തന്നെയാണ്. അതിനെ നശിപ്പിച്ച് കളഞ്ഞെന്ന് പറയാം. കല്യാണത്തിനു മുൻപേ പർച്ചേസിംഗ് എന്തായിരുന്നു. പക്ഷെ കല്യാണത്തിന് ഒരു ഭംഗിയും ഇല്ലല്ലോ. എല്ലാം ഓവറാക്കി, ഒട്ടും ഭംഗിയിയില്ല’,… എന്നിങ്ങനെ ഗൗരിയുടെ വിവാഹ ഗെറ്റപ്പിനെതിരെ നിരവധി കമന്റുകളാണ് വരുന്നത്.