മലപ്പുറത്ത് സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറത്ത് സ്ഥാനാര്‍ത്ഥി പണം നല്‍കി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കി വോട്ട് ചെയ്യണമെന്ന് ആകവശ്യപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കകുന്നത്. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീന്‍ എന്ന കുഞ്ഞാപ്പുവാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തത്.

പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ താജുദ്ദീനെതിരെ പരാതി ലഭിച്ചെന്ന് കൊണ്ടോട്ടി നഗരസഭ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഇംതിയാസ് പറഞ്ഞു. പരാതി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ക്ക് കൈമാറിയെന്നും റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.