പല്ലുപോലും തേക്കാതെ തലേ ദിവസത്തെ മദ്യത്തിന്റെ മണത്തോടെ സെറ്റിലേക്ക് വരുന്ന നായകന്മാര്‍ ഉണ്ട്; സോനാക്ഷി സിന്‍ഹ

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വരുന്ന താരമാണ് സോനാക്ഷി സിന്‍ഹ. ഗംഭീരമായ മറുപടിയിലൂടെ ട്രോളന്‍മാരുടെ വായടപ്പിക്കുകയാണ് സോനാക്ഷി. ഒരുകൂട്ടം ഫോട്ടോകളാണ് സോനാക്ഷി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുള്ളത്.

സിനിമയില്‍ നിരവധി ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് പല നായികമാരും വെളിപ്പെടുത്തിയിട്ടുണ്ട്. പല സൂപ്പര്‍ താരങ്ങളില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങള്‍ മൂലം സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ബോളിവുഡിലെ യുവതാരം സോനാക്ഷി സിന്‍ഹ. തന്റെ ആ തീരുമാനത്തിന് പിന്നിലെ കാരണവും നടി വെളിപ്പെടുത്തുന്നു. ”ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസ സൗകര്യം ഉണ്ടാകും. നായികമാര്‍ രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി സെറ്റിലേയ്ക്ക് എത്തുമ്പോള്‍ നായകന്‍ വരുന്നത് തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും.’

കൂടാതെ ചില നായകന്മാര്‍ പല്ലു പോലും തേയ്ക്കാതെയും കൃത്യ സമയത്ത് എത്താതെയും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും നായകന്മാര്‍ മുതലെടുക്കും എന്നും സൊനാക്ഷി കൂട്ടിച്ചേര്‍ത്തു. ഈ അവസരങ്ങളില്‍ നായിക വീര്‍പ്പു മുട്ടിലിലായിരിക്കും. അതൊന്നും ആരും അറിയുന്നില്ല. ഇതെല്ലാം കൊണ്ട് ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് എന്ന് സൊനാക്ഷി വ്യക്തമാക്കുന്നു