മുകേഷ് എന്ന നടനെയും എംഎൽഎ യും വെറുക്കാൻ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് ഓൺലൈൻ മീഡിയ, സൂരജ്

സഹായത്തിനായി വിളിച്ച വിദ്യാർത്ഥിയെ ശകാരിച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെ നടപടി വിവാദത്തിലായിരിക്കുകയാണ്. സംഭവത്തിൽ പ്രതികരിച്ച് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. ഒരു ജനപ്രതിനിധി ഒരിക്കലും ഇത്തരത്തിൽ പെരുമാറാൻ പാടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പിന്നാലെ ന്യായികരണവുമായി മുകേഷ് രം​ഗത്തെത്തിയിരുന്നു. അതിനു താഴെ നിരവധിപ്പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. പാടാത്ത പൈങ്കിളി താരമായ സൂരജ് മുകേഷിന്റെ വീഡിയോയ്ക്ക് കീഴിൽ കമന്റ് പോസ്റ്റ് ചെയ്ത കമന്റ് വൈറലായി. ഗൂഗിൾ മീറ്റിൽ അധ്യാപകൻ ക്ലാസ്സ് എടുക്കുമ്പോൾ ഒരു കുട്ടിയുടെ പേര് എടുത്തു പറഞ്ഞു ക്ലാസിൽ ശബ്ദം ഉണ്ടാക്കരുത് എന്നു. പിന്നെ അവിടെ സംഭവിച്ചത് അധ്യാപകനെ കൊണ്ട് അതേ സ്കൂൾ ഗ്രൂപ്പിൽ കുട്ടിയുടെ മാതാപിതാക്കൾ മാപ്പ് പറയിച്ചു. കുട്ടിയെ പേരെടുത്തു പറഞ്ഞ് ഇൻസൾട്ട് ചെയ്തു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഇത് പറയാനുള്ള കാരണം പഴയ കാലമല്ല സർ. ആ കുട്ടി പറയുന്ന കാരണം എന്താണ് എന്ന് കേൾക്കാനുള്ള ഒരു ഉത്തരവാദിത്വം കേരളത്തിലുള്ള ജനപ്രതിനിധിയായ mLA ക്കു ഉണ്ട്. അല്ലെങ്കിൽ ഇതുപോലുള്ള കോൾ അറ്റൻഡ് ചെയ്യാൻ ഒരു അസിസ്റ്റന്റ് നെ വയ്ക്കുക തിരക്കേറിയ ഗൂഗിൾ മീറ്റ് ചെയ്യാൻ പുതിയ ഒരു സിം കാർഡ് എടുക്കണം.

ചിലപ്പോ ആ കുട്ടിക്ക് പറയാനുള്ള കാര്യം ഈ എം എൽ എ യുമായി ബന്ധപ്പെട്ട ആണെങ്കിൽ എന്ത് ചെയ്യും അവൻ ആശ്വാസം കിട്ടുന്നത് ഈ എം എൽ എ യിൽ നിന്ന് ആണെങ്കിൽ എന്ത് ചെയ്യും. നമുക്കറിയാം തിരക്കുള്ള ആളെ നമ്മൾ വിളിക്കുമ്പോൾ ആവശ്യം നമ്മുടേതാണ് എങ്കിൽ കോൾ എടുക്കുന്നതുവരെ വിളിച്ചുകൊണ്ടിരിക്കും. സാറിന്റെ ഒഫീഷ്യൽ നമ്പറിൽ വരുന്ന ഫോൺ കോൾ മുകേഷ് എന്ന വ്യക്തി എടുക്കാൻ സാധിച്ചില്ലെങ്കിലും മുകേഷ് എന്ന എംഎൽഎയ്ക്ക് എടുക്കാൻ അത് ബാധ്യതയുണ്ട്. ജനങ്ങളുടെ മനസ്സിൽ മുകേഷ് എന്ന നടനെയും മുകേഷ് എംഎൽഎ യും വെറുക്കാൻ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധമാണ് ഓൺലൈൻ മീഡിയ എന്നാണ് സൂരജ് കുറിച്ചത്