പ്രസവശേഷം പതിനാറ് കിലോ ഭാരം കുറച്ചതിനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് സുപരിചിതയായ താര ദമ്പതികളാണ് താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സമോശേഖറും. ബാല്യകാലം മുതൽ സുഹൃത്തായിരുന്ന അർജുനെ സൗഭാഗ്യം പിന്നീട് ജീവിതത്തിൽ പങ്കാളിയാക്കുകയായിരുന്നു. മിനിസ്‌ക്രീനിൽ സജീവമാണ് അർജുൻ. കഴിഞ്ഞ നവംബറിലാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ഇപ്പോളിതാ സൗഭാ​ഗ്യയുടെ പുത്തൻ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

പ്രസവം കഴിഞ്ഞപ്പോഴെക്കുമാണ് എല്ലാവരെയും പോലെ എനിക്കും ഭാരം കൂടിയത്. അതൊരു സാധാരണ കാര്യമായതിനാൽ ടെൻഷൻ ഒന്നുമില്ലായിരുന്നു. സ്വന്തമായി ഭാരം കുറയ്ക്കാം എന്നൊരു വിശ്വാസം വെച്ച് ട്രൈ ചെയ്‌തെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ഇതോടെയാണ് പ്രൊഫഷണൽ ട്രെയിനറുടെ ആവശ്യമുണ്ടെന്ന് മനസിലാക്കിയത്.

ഗർഭകാലത്ത് നൂറ് വരെ എത്തിയില്ലെങ്കിലും തൊണ്ണൂറ്റിയൊൻപത് കിലോ ശരീരഭാരം ഉണ്ടായിരുന്നു. ഇപ്പോൾ 84 ആണ്. ഗർഭിണിയാവുന്നതിന് മുൻപ് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യും. കുഞ്ഞ് കൂടി വന്നതോടെ നമ്മൾ വിചാരിക്കുന്ന സമയത്ത് എന്തെങ്കിലും ചെയ്യാൻ സാധിക്കില്ല. ഓരോ ദിവസവും ഓരോ ഷെഡ്യൂളാണ്. കുഞ്ഞിനൊപ്പമുള്ള വെയിറ്റ് ലോസ് വലിയൊരു ബുദ്ധിമുട്ടാണ്.

നൃത്തം ചെയ്യുന്നതടക്കം ശാരീരികമായി ഞാൻ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. വേറെ വർക്കൗട്ടിന്റെ ആവശ്യമില്ലല്ലോ എന്ന് ഞാനും ചിന്തിച്ചു. എന്നാൽ ഈ ഡാൻസുമായി എന്റെ ശരീരം ഇഴുകി ചേർന്ന് പോയതാണ്. അതിന് മുകളിൽ ചെയ്താൽ മാത്രമേ ഭാരം കുറയുകയുള്ളു. അത് മനസിലാക്കിയപ്പോഴാണ് ജിമ്മിൽ പോയി തുടങ്ങിയത്. പക്ഷേ മുൻപത്തെ പോലെ ഇപ്പോൾ നടക്കാത്തത് കൊണ്ട് വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാൻ പറ്റുന്ന വർക്കൗട്ടും ഡയറ്റും തിരഞ്ഞെടുക്കുകയായിരുന്നു

ബോഡി ഷെയിമിങ്ങിന് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മളുടേത്. വെറുതേ പോയാലും തടിച്ചല്ലോ, മെലിഞ്ഞല്ലോ എന്നൊക്കെയുള്ള കമന്റ് കേൾക്കേണ്ടി വരും. അപ്പോൾ എല്ലാവർക്കും ഇതൊരു പ്രഷറാണ്. പക്ഷേ ഞാൻ ഭാരം കുറയ്ക്കാൻ തീരുമാനിച്ചത് അതുകൊണ്ടല്ല. ഫിറ്റ് ആയി ഇരിക്കണമെന്നേയുള്ളു. ഭയങ്കരമായി മെലിഞ്ഞ് സൈസ് സീറോ ആവണമെന്ന് എനിക്കില്ല. ഫിറ്റ് ആയിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നുണ്ട്. അതിലിപ്പോൾ സന്തോഷമാണ്. ഇതൊക്കെയാണ് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിച്ചത്.