സിസ്റ്റർ മേബിൾ ജോസഫിന്റേത് കൊലപാതകമോ? അഭയയുടെ മരണവുമായി 5സാമ്യങ്ങൾ

കൊല്ലം കുരീപ്പുഴയിൽ കോൺവെന്റിലെ കിണറ്റിൽ മരിച്ച് കിടന്ന സിസ്റ്റർ മേബിൾ ജോസഫ് മറ്റൊരു അഭയയോ. സിസ്റ്റർ അഭയയുടെയും മേബിളിന്റെയും മരണവുമായി നിവധി സാമ്യങ്ങളാണുള്ളത്.പ്രധാനമായും 5 സമാന സാദൃശ്യങ്ങളാണ്‌ ഉള്ളത്. രണ്ട് മരണങ്ങളും സമാനമായ 5 കാര്യങ്ങൾ ഒരേ രീതിയിൽ. ഇതിനു ഉത്തരം ലഭിച്ചാൽ സിസ്റ്റർ മേബിളിന്റെ മരണത്തിലെ ദുരൂഹത നീങ്ങും. മാത്രമല്ല ആത്മഹത്യ എങ്കിൽ പോലും നരഹത്യക്കോ പ്രേരണാകുറ്റത്തിനോ മഠത്തിന്റെ അധികൃതർക്കെതിരേ കേസെടുക്കാം.

1) ഏപ്രിൽ 16നു രാവിലെ സിസ്റ്റർ മേബിളിനെ കിണറിലാണ്‌ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. കോൺവെന്റിന്റെ അതേ കിണറ്റിൽ. സിസ്റ്റർ അഭയയും കൊല്ലപ്പെട്ട് കിടന്നത് കോൺവന്റ് കിണറ്റിൽ ആയിരുന്നു. 2) അഭയയെ അടിച്ച് കൊലപ്പെടുത്തി കിണറ്റിൽ എടുത്തിട്ടത് രാത്രി ആയിരുന്നു. ഇവിടെ സിസ്റ്റർ മേബിളും കിണറിൽ വീണത് ഏപ്രിൽ 16നു പുലർച്ചെയുള്ള ഇരുട്ടിന്റെ മറവിൽ തന്നെ. 3) സിസ്റ്റർ അഭയയുടെ ജഢം ആദ്യമായി കണ്ടെത്തിയത് കൂടെ ഉണ്ടായിരുന്ന സിസ്റ്റർമാർ തന്നെ. ഇപ്പോൾ മരിച്ച മേബിളിന്റെ ജഢവും ആദ്യം കണ്ടത് കൂടെ ഉള്ളവർ തന്നെ. 4) വാതിലുകൾ ഉള്ളിൽ നിന്നും തുറന്ന് കിടന്നു ഇരു കേസിലും. 5) സിസ്റ്റർ അഭയയെ കിണറ്റിൽ കൊലപ്പെടുത്തി ഇട്ട ശേഷം ശരീരത്തിന്റെ ചൂടാറും മുമ്പ് പോലീസ് മാധ്യമങ്ങളോട് പറയുന്നു ഇത് ഒരു സാധാരണ ആത്മഹത്യ എന്ന്. ഏപ്രിൽ 16നു കിണറ്റിൽ നിന്നും ലഭിച്ച സിസ്റ്റർ മേബിളിന്റെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചിരിക്കുന്നു.

പോസ്റ്റ്മോർട്ടവും മൊഴി എടുപ്പും ഒന്നും ഇല്ലാതെ കേസന്വേഷണം പോലും തുടങ്ങും മുമ്പേ പോലീസ് ഔദ്യോഗികമായി പ്രതികരിച്ചത് ഇത് ആത്മഹത്യ എന്നും ദുരൂഹതകൾ ഒന്നും ഇല്ലെന്നും ആണ്‌. അഭയ കേസിലും സമാനമായിരുന്നു. തുടർന്ന് സത്യം അതല്ല എന്ന് കണ്ടെത്താൻ കാൽ നൂറ്റാണ്ട്‌ വേണ്ടിവന്നു

അഭയയെ കൊന്ന കിണറ്റിൽ ഇട്ടതും ഇപ്പോൾ മരിച്ച സിസ്റ്റർ മേബിളിന്റെ കാര്യത്തിലും ഒള്ള കിണർ മരണങ്ങളിലേ സമാനതകൾ യാദൃശ്ചികമാകാം. എന്നാൽ ഈ യാദൃശ്ചികവും സമാനവുമായ കാര്യങ്ങൾ അത്ഭുതം ഉളവാക്കുന്നു. സമാനമായ കാര്യങ്ങൾ ഈ കേസിലും ഉള്ളത് പോലും മറന്ന് പോലിസും ആർ ഡി ഒയും ആത്മഹത്യ എന്ന് പ്രാഥമിക വിധി എഴുതുന്നത് തന്നെ ദുരൂഹത ഉയർത്തുന്നു. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയതിനു കാരണം ആ കന്യാസ്ത്രീയുടെ ആത്മഹത്യ എന്നു പറയുമ്പോൾ ചില ഉത്തരങ്ങൾ കന്യാസ്ത്രീ മഠങ്ങൾ നല്കണം. ഈ കിണറുകളിലേക്ക് ഇങ്ങിനെ എത്ര ഡസൻ കന്യാസ്ത്രീകൾ വീണു പോയി മരിച്ചു..എല്ലാം കൊലകൾ എന്ന് ജനങ്ങൾക്കറിയാം..ആത്മഹത്യ എങ്കിൽ പോലും ഒരു കന്യാസ്ത്രീ അങ്ങിനെ ചെയ്യാൻ തക്കതായ കാരണം ഉണ്ടാകും

മരിച്ച മേബിൾ ജോസഫിന് 42 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നായിരുന്നു സിസ്റ്ററുടെ ആത്മഹത്യാകുറിപ്പ്. മേബിൾ ജോസഫ് ആത്മഹത്യ ചെയ്യാൻ കാരണമായി ആത്മഹത്യാ കുറിപ്പാണ്‌ ഉയർത്തി കാട്ടുന്നത്. അതിൽ പറയുന്നത് തന്നെ കന്യാസ്ത്രീ മഠങ്ങൾക്കെതിരായ കുറ്റപത്രമാണ്‌. എൻറെ ആരോഗ്യപരമായ കാരണങ്ങളാൽ, അലർജി സംബന്ധമായ പ്രയാസം മൂലമാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്. ഇതിൽ എൻറെ സഭയിലെ സിസ്റ്റേഴ്സിനോ കുടുംബാംഗങ്ങൾക്കോ യാതൊരു പങ്കുമില്ല. എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. എല്ലാവരും എനിക്ക് പ്രാർത്ഥിക്കുക. എന്നെ കുരീപ്പുഴ അടക്കിയാൽ മതി” – എന്നെഴുതിയ കുറിപ്പിൽ ഒപ്പുവെച്ചതിന് താഴെയായിട്ടാണ് ഞാൻ കിണറ്റിൽ ഉണ്ട് എന്ന് സിസ്റ്റർ എഴുതി ചേർത്തത്.

ഇതു തന്നെയാണ്‌ മഠങ്ങൾക്കെതിരായ കുറ്റപത്രം. ഒരു കന്യാസ്ത്രീക്ക് അസുഖം ഉണ്ടായാൽ കിണറിൽ ചികിൽസ തേടേണ്ട അവസ്ഥ ആരു ഉണ്ടാക്കി. ആശുപത്രിക്ക് പകരം ആ കന്യാസ്ത്രീ എങ്ങിനെ കിണറിൽ ജീവനൊടുക്കേണ്ട അവസ്ഥ വന്നു. വീട് വിട്ട് കർത്താവിന്റെ മണവാട്ടിയാകാൻ വരുന്നവരെ കർത്താവോ കാക്കുന്നില്ല..മനുഷ്യരായ കന്യാസ്ത്രീ മഠങ്ങൾ അടക്കി വാഴുന്ന മദർ മാരും, സുപീരിയർമാരും എന്തു ചെയ്തു..അവരാണ്‌ ഇതിനെല്ലാം ഉത്തരവാദി. കന്യാസ്ത്രീ ദുരൂഹ മരണത്തിൽ ഒരു കാര്യം കൂടി ശ്രദ്ധിക്കുക…ഇവിടെ മഠത്തിന്റെ ഉന്നത തലത്തിൽ ഉള്ള സുപീരിയർമാരും ജനറാൾമാരും, മദർമാരും ഒന്നും ആത്മഹത്യ ചെയ്യുന്നില്ല. പാവം നിവർത്തി ഇല്ലാതെ അടിമകളായി അടിമ പണി ചെയ്ത് ജീവിക്കുന്ന സാധാരണ കന്യാസ്ത്രീമാരാണ്‌ ജീവൻ ഒടുക്കുകയും കൊലപ്പെടുകയും ചെയ്യുന്നത്. മരുന്ന് വാങ്ങാൻ പോലും നിവർത്തിയില്ലാത്ത അവസ്ഥയിലാണ്‌ കേരളത്തിലെ കന്യാസ്ത്രീ മഠങ്ങൾ എന്ന് സിസ്റ്റർ മേബിൾ ജോസഫിന്റെ ആത്മഹത്യാ കുറിപ്പ് സത്യം എങ്കിൽ പുറത്ത് വരികയാണ്‌. അതിനുത്തരവാദികൾ സഭയും നേതൃത്വവുമാണ്‌.

ഒരു അഭയ കേസ് ഒതുക്കാൻ 500 കോടിവരെ വാരി എറിയുന്ന സഭകൾക്ക് കന്യാസ്ത്രീക്ക് അസുഖം വന്നാൽ ചികിൽസയും മനശാന്തിയും നല്കാൻ കഴിയാതെ വന്നിരിക്കുന്നു. സിസ്റ്റർ മേബിൾ ജോസഫിന്റെ മരണം കൊലപാതകം എങ്കിലും ആത്മഹത്യ എങ്കിലും പ്രതിക്കൂട്ടി മഠത്തിന്റെ മേലധികാരികൾ തന്നെയാണ്‌. ഇത് അന്വേഷണത്തിനും പോസ്റ്റ് മോർട്ടത്തിനും മുമ്പേ കയറി ആത്മഹത്യ എന്നും ദുരൂഹത ഇല്ലെന്നും പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്മാരേ കൂടി ചോദ്യം ചെയ്താലേ സത്യങ്ങൾ പുറത്ത് വരൂ.