സെറ്റില്‍ ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ്, ദുരനുഭവം പങ്കുവെച്ച് ശ്രീധന്യ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കൂടെവിടെ. ഈ പരമ്പരയില്‍ അതിദി ടീച്ചര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുനവ്‌നത് നടി ശ്രീധന്യയാണ്. ഇപ്പോള്‍ നടി വെളിപ്പെടുത്തിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ശ്രീധന്യ തുറന്ന് പറഞ്ഞത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഒറ്റയ്ക്കായിരുന്നു സെറ്റില്‍ പോയിരുന്നതെന്നും ഇതിന്റെ പേരില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീധന്യ പറയുന്നു.

ആദ്യത്തെ രണ്ട് മൂന്ന് സിനിമകള്‍ സൗഹൃദത്തിന്റെ പേരിലായിരുന്നു ലഭിച്ചത്. അത് വളരെ രസകരമായിരുന്നു. അതിന് ശേഷം ബുദ്ധിമുട്ട് തോന്നിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റേത് ജോലിയും പോലെ തന്നെയല്ലേ സിനിമ എന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ല.- ശ്രീധന്യ പറയുന്നു.

ശ്രീധന്യയുടെ വാക്കുകളിങ്ങനെ, ”ഞാനെന്റെ കരിയറില്‍ നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ആദ്യ സിനിമയൊഴികെ ബാക്കിയെല്ലാ സെറ്റിലും താന്‍ ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോള്‍ പലരുടേയും ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റില്‍ ഒരാള്‍ എന്നോട് പറയുകയും ചെയ്തു. നിങ്ങള്‍ ഒറ്റയ്ക്ക് വരുന്നത് കൊണ്ടാണ് തെറ്റിദ്ധരിക്കുന്നതെന്ന്. എനിക്ക് അതിശയം തോന്നി. ഏത് ജോലിക്കാണ് നമ്മള്‍ വീട്ടുകാരേയും കൂട്ടി പോകുന്നത്?”

എനിക്ക് സ്വന്തമായി വന്ന് എന്റെ ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പണി നിര്‍ത്തുന്നതല്ലേ നല്ലത് എന്ന് താന്‍ അയാളോട് പറഞ്ഞു. ഇന്ന് ആ കാഴ്ചപ്പാട് കുറച്ച് കൂടെ മാറിയിട്ടുണ്ടാകാമായിരിക്കാം എന്നും താന്‍ പറഞ്ഞത് 2012 ലെ കാര്യമാണ്.