അണ്ടി മുറിച്ച് കളയണം എന്നല്ല പറയേണ്ടത്,അവയവം ചെത്തികളഞ്ഞാൽ തീരുന്ന മനോഭാവം അല്ല പുരുഷൻമാർക്കുളളത്-ശ്രീലക്ഷ്മി അറക്കൽ

കേരളത്തിൽ പീഡനങ്ങൾ നിരന്തരം വർദ്ധിച്ചുവരികയാണ്.ആമ്പുലൻസ് ‍‍ഡ്രൈവർ കോവിഡ് രോ​ഗിയെ പീഡിപ്പിച്ചു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കൽ.പീഡനത്തേപറ്റി ചർച്ച സജീവമാകുമ്പോൾ അണ്ടി മുറിച്ച് കളയണം എന്നല്ല പറയേണ്ടത്.അണ്ടി എന്ന അവയവം ചെത്തികളഞ്ഞാൽ തീരുന്ന മനോഭാവം അല്ല ഇവിടുത്തെ പുരുഷൻമാർക്കുളളതെന്ന് ശ്രീലക്ഷ്മി പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

പീഡനത്തേപറ്റി ചർച്ച സജീവമാകുമ്പോൾ അണ്ടി മുറിച്ച് കളയണം എന്നല്ല പറയേണ്ടത്.അണ്ടി എന്ന അവയവം ചെത്തികളഞ്ഞാൽ തീരുന്ന മനോഭാവം അല്ല ഇവിടുത്തെ പുരുഷൻമാർക്കുളളത്.കാലാകാലങ്ങളായി പുരുഷന്മാൻ അനുഭവിച്ച് പോരുന്ന ഒരു പ്രിവിലേജ് ഉണ്ട്.അത് അവരോട് പറയുന്നത് ഇങ്ങനെയൊക്കെയാണ്.

“സ്ത്രീ അടിമയാണ്, സ്ത്രീ ചരക്കാണ്, സ്ത്രീ എന്നത് മുലയും ചന്തിയും മാത്രമാണ്, സ്ത്രീ എന്നത് വ്യക്തി അല്ല, സ്ത്രീ എന്നത് അവന്റെ കഴപ്പ് തീർക്കാനുളള ഉപകരണം ആണ് ” എന്നൊക്കെയാണ്.ഇതുകൊണ്ടാണ് സകലവീട്ടിലേയും പുരുഷുക്കളുടെ ഇട്ട ഷഡ്ഡിയും തിന്നപാത്രവും വരെ വീട്ടിലെ പെണ്ണുങ്ങൾ കഴുകേണ്ടി വരുന്നത്.സ്ത്രീയെ ചരക്കായി കാണുന്നത് കൊണ്ടാണ് കല്ല്യാണദിവസം അമ്പത്കിലോ സ്വർണ്ണവും ചുമന്നോണ്ട് ശാലീനസുന്ദരഅടിമയായി അവൾ കല്ല്യാണദിവസം നിൽക്കേണ്ടി വരുന്നത്.സ്ത്രീയെ അടിമയായി കാണുന്നത് കൊണ്ടാണ് താലികെട്ടുമ്പോൾ കൈകൂപ്പി അവൾ തലകുനിക്കേണ്ടി വരുന്നത്.സ്ത്രീയേ വ്യക്തി ആയി കാണാത്തതുകൊണ്ടാണ് ആണുങ്ങൾ ഉപയോഗിക്കുന്ന അതേ പദങ്ങളായ ‘അണ്ടി കുണ്ടി മുല ഷഡ്ഡി ‘ എന്നൊക്കെ അവൾ പറയുമ്പോൾ ഇവിടുത്തെ റോസ്റ്റിങ്ങ് മുതലാളിമാരും ട്രോളന്മാരും സടകുടഞ്ഞെണീക്കുന്നത്.

ഈ സിസ്റ്റത്തേ മാറ്റാൻ ശ്രമിക്കാതെ അണ്ടിമാത്രം ചെത്താൻ പറഞ്ഞത്കൊണ്ട് ഒരു കാര്യവുമില്ല.ലൈംഗീകബന്ധത്തിൽ ഏർപ്പെടുക എന്നുളളത് ഭൂരിഭാഗം മനുഷ്യർക്കും വളരെ അത്യാവശ്യമായ കാര്യമാണ്.കളികിട്ടാത്തത് ഇവിടെ വലിയ പ്രശ്നം തന്നെയാണ്.കാമസൂത്രയുടെ പാരമ്പര്യമുണ്ടായിട്ടും സെക്സ് എന്ന വാക്ക്തന്നെ പാപമായി കാണുന്ന നാടാണ് നമ്മളുടേത്.എല്ലാവർക്കും സന്തോഷവും സംതൃപ്തിയുളളതും സേഫായതും ആയ സെക്സ് ചെയ്യാൻ ഇവിടെ സ്പേസുകൾ ഉണ്ടാവേണ്ടതായുണ്ട്.അതിന് രണ്ട്പേർ പരസ്പരഇഷ്ടത്തോടെ ചെയ്യുന്ന സെക്സ് കാണുമ്പോൾ പൊട്ടിയൊലിക്കുന്ന സദാചാരകുരു മാറേണ്ടതായുണ്ട്.ലൈംഗീകദാരിദ്ര്യം തീർന്ന ഒരു ജനതയോട് മാത്രമേ കൺസെന്റിനെകുറിച്ചൊക്കെ സംസാരിച്ചിട്ട് കാര്യമുളളൂ..അല്ലെങ്കിൽ പോത്തിന്റെ ചെവിയിൽ ബാലമംഗളം വായിക്കുന്നപോലേ ആകും അത്.