57ാം പിറന്നാൾ ആഘോഷിക്കുന്ന സുജാതക്ക് ആശംസകളുമായി സം​ഗീത ലോകം

മലയാളികളുടെ പ്രീയപ്പെട്ട ​ഗായികയാണ് സുജാത. കൊഞ്ചി കൊ‍ഞ്ചിപ്പാടുന്ന ആ ശൈലി ഇഷ്ടപ്പെടാത്ത മലയാളികളില്ല. ചെറുതായിരിക്കുമ്പോൾ മുതൽ ​ഗാനമേളകളിലും മറ്റും പാടിയാണ് സുജാതയുടെ തുടക്കം. ചെറുപ്പത്തിൽ ദാസേട്ടനോടൊപ്പം പാടാൻ സാധിച്ചതൊക്കെ സുജാത പറഞ്ഞിട്ടുണ്ട്. സിനിമാത്തിരക്കുകൾക്കിടെയിലും മിനിസ്‌ക്രീൻ രംഗത്തും സജീവമാണ് സുജാത മോഹൻ. സുജാതയുടെ മകൾ ശ്വേത മോഹനും എല്ലാവർക്കും പ്രിയപ്പെട്ട ഗായികയാണ്. ശ്വേതയുടെ പാട്ടുകളും മലയാളികൾ ഏറ്റെടുത്തിരുന്നു.

1975ൽ അർജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ‘ടൂറിസ്റ് ബംഗ്ലാവ്’ എന്ന സിനിമയിലെ ‘കണ്ണെഴുതി പൊട്ടുതൊട്ട്…’ എന്ന ഗാനത്തിലൂടെ പിന്നണി ഗായികയായപ്പോൾ സുജാത കേവലം ആറാം ക്ലാസ് വിദ്യാർത്ഥിനി മാത്രമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട എണ്ണംപറഞ്ഞ ഗാനങ്ങൾ പാടിയ സുജാതയ്ക്ക് ഇന്ന് 57-ാം പിറന്നാൾ. നിരവധിപ്പേരാണ് ജന്മദിനാശംസകളുമായെത്തുന്നത്

ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് കെ.എസ് ചിത്രയും സുജാതയും. ഇപ്പോഴിതാ, തന്റെ പ്രിയപ്പെട്ട സുജുവിന് ജന്മദിനാശംസകൾ നേരുകയാണ് കെ എസ് ചിത്ര. ആരാധകർക്കായി ഇനിയും കൂടുതൽ കൂടുതൽ പാട്ടുകൾ സമ്മാനിക്കാൻ കഴിയട്ടെ എന്നാണ് ചിത്രയുടെ പിറന്നാൾ കുറിപ്പ്. ‘Happy Birthday Dearest Suju . Birthdays are feathers in the broad wing of time. The only thing better than singing is more singing. Keep singing for all your fans. God Bless You. Enjoy your Birthday Dear…’.– തങ്ങൾ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ചിത്ര ട്വിറ്ററിൽ കുറിച്ചതിങ്ങനെ.


എംജിശ്രീകുമാറും ആശംസയുമായെത്തിയിട്ടുണ്ട്. എല്ലാവരും പാടുന്ന സംഗീത കുടുംബത്തിൽ ജനിച്ച സുജാതയ്ക്ക് ആയുരാരോഗ്യവും സമ്ബത്സമൃദ്ധിയും നേർന്ന് തങ്ങൾ ആദ്യമായി ഒന്നിച്ചു പാടിയ ആ ഗാനം പാടുകയാണ് എം.ജി. ശ്രീകുമാർ. ഒപ്പം സുജാത പാടിയ ഗാനങ്ങൾ ആലപിച്ചു കൊണ്ട് ആരാധകർ ഒരുക്കിയ സംഗീത സമ്മാനവും എം.ജി. ശ്രീകുമാർ സമർപ്പിക്കുന്നുണ്ട്