പിന്‍വാതില്‍ വഴി നിയമനം നേടിയവരില്‍ സുനില്‍ പി ഇളയിടവും,വിവരാവകാശ രേഖ പുറത്ത്

പിന്‍വാതില്‍ നിയമന വിവാദം കേരളത്തില്‍ കത്തി പടരുകയാണ്. അതിനിടയില്‍ സുനില്‍ പി ഇളയിടവും പിന്‍വാതില്‍ വഴി നിയമനം നേടി എന്ന വിവാദം ഉയരുകയാണ്. ഇടതുപക്ഷ സഹയാത്രികനായ സംസ്‌കൃത സര്‍വകലാശാല അദ്ധ്യാപകന്‍ സുനില്‍ പി ഇളയിടത്തിന്റെ നിയമന വിഷയം പുകയുകയാണ്. 1998 ല്‍ മലയാളം ലക്ചര്‍ തസ്തികയിലേക്ക് അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച മാര്‍ക്ക് പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്.

ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണ് ഇളയിടത്തിന് കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്ന് മാര്‍ക്ക് ലിസ്റ്റില്‍ വ്യക്തമാകുന്നു. വിവരാവകാശ നിയമം വഴിയാണ് രേഖകള്‍ പുറത്തുവന്നത്. ഇടതുപക്ഷ സഹയാത്രികനായ ഡോ. ആസാദാണ് അന്ന് ഇന്റര്‍വ്യൂവിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ച മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ടത്

നിര്‍ബന്ധമായും കയറേണ്ടവര്‍ ഒരു കാരണവശാലും കയറാന്‍ പാടില്ലാത്തവര്‍ എന്ന വിഭജനമാണ് നടന്നതെന്ന് ഡോ.ആസാദ് ആരോപിക്കുന്നു. ഇളയിടത്തിന് മുന്‍ഗണന നല്‍കിയ കൂട്ടത്തില്‍ പിന്തള്ളപ്പെട്ടയാളാണ് താനെന്ന് ആസാദ് പറയുന്നു. കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ഗൂഢാലോചനയാണിതെന്നും ആസാദ് വ്യക്തമാക്കുന്നു. സുനില്‍ പി ഇളയിടത്തിന്റെ പല പുസ്തകങ്ങളും കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയമന വിവാദവും