സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കി; യുജിസി ചട്ടം പാലിച്ചില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. എപിജെ അബ്ദുല്‍ കലാം സങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കി. വിസിയായി ഡോ എംഎസ് രാജശ്രീയെ നിയമിച്ചതാണ് സുപ്രീംകോടതി റദ്ദാക്കിയത്. നിമയനം യുജിസി ചട്ടപ്രകാരമല്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. യുജിസി ചട്ടം അനുസരിച്ച് വിസിയെ നിയമിക്കാന്‍ ചാന്‍സിലര്‍ക്ക് ഒരു പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് നല്‍കിയത്.

ഇതാണ് സുപ്രിംകോടിയുടെ ഇടപെടലിലേക്ക് നയിച്ചത്. ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ പിഎസ് ശ്രീജിത്താണ് വിസി നിയമനം ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചത്. യുജിസി ചട്ടങ്ങള്‍ ഒരിക്കല്‍ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കുവാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതിയുടെ സമീപകാല വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി.