രണ്ടാമത്തെ അറ്റാക്ക് വന്നപ്പോൾ മരണത്തെ മുഖാമുഖം കണ്ടു, എല്ലാവരും മരിച്ചുപോകുമെന്ന് വിചാരിച്ചിരുന്നു- മോളി കണ്ണമാലി

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തി . തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാർട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി.

അടുത്തിടെ ഹോളിവുഡിലും അഭിനയിച്ചതോടെയാണ് മോളി കണ്ണമാലിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്. ഇപ്പോളിതാ മമ്മൂട്ടി സഹായിച്ചതിനെക്കുറിച്ച് പറയുകയാണ് താരം, സിനിമയിലേക്ക് വരുന്നതിന് മുൻപേ തന്നെ ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലായിരുന്നു ഞാൻ. ഒരു ഭാഗം തളർന്ന് കിടപ്പിലായിരുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് കരകയറി സിനിമയിലെത്തി. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിയ്‌ക്കെ ആദ്യത്തെ അറ്റാക്ക് വന്നു.

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴാണ് മരണത്തെ മുന്നിൽ കണ്ടത്. കായം കുളത്ത് ഒരു സ്‌റ്റേജ് ഷോയ്ക്ക് പോയതായിരുന്നു ഞാൻ. സ്‌റ്റേജിൽ കയറുന്നതിന് മുൻപേ തന്നെ അറ്റാക്ക് വന്നു. എല്ലാവരും പറഞ്ഞു മരിച്ചു പോകും എന്ന്. പക്ഷെ അവിടെ നിന്നും ഞാൻ തിരിച്ച് ജീവിതത്തിലേക്ക് വന്നു. എന്നാൽ അതോടെ ഞാൻ ഭീകരമായ കടത്തിൽ അകപ്പെട്ടു.

എനിക്ക് വയ്യാതെ കിടക്കുമ്പോൾ മമ്മൂട്ടി സർ പറഞ്ഞ് വിട്ടത് പ്രകാരം ആന്റോ ജോസഫ് എനിക്ക് അൻപതിനായിരം രൂപ കൊണ്ടു തന്നിരുന്നു. മരുമകളുടെ സുഹൃത്തിന്റെ മാല പണയം വച്ചാണ് ആശുപത്രിയിൽ നിന്നും പുറത്ത് വന്നത്. അന്ന് ഞാൻ മമ്മൂക്കയോട് പണം കടം ചോദിച്ചതാണ്. അത് അല്ലാതെ ഒരു അഞ്ച് പൈസ ഞാൻ അദ്ദേഹത്തോട് ചോദിയ്ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല.

എന്നിട്ടും എന്റെ കട ബാധ്യതകൾ തീർന്നിരുന്നില്ല. ആ സമയത്ത് ആണ് മഴവിൽ മനോരമയിലെ പടം തരും പണം എന്ന ഷോയിൽ നിന്നും വിളിച്ചത്. അത് എന്താണ് എന്ന് പോലും എനിക്ക് അറിയില്ല. എന്നിട്ടും ഞാൻ പോയി പങ്കെടുത്തു. അതിൽ നിന്ന് രണ്ട് ലക്ഷം രൂപ കിട്ടി.