സിനിമ താത്പര്യമുണ്ടായിരുന്നു, പക്ഷേ… എന്തുകൊണ്ട് സിനിമയിലേക്ക് വന്നില്ലെന്ന് പറഞ്ഞ് മമ്മൂട്ടിയുടെ മകള്‍ സുറുമി

താരങ്ങളുടെ മക്കള്‍ അഭിനയ രംഗത്ത് എത്തുന്നത് സ്ഥിരം സംഭവമാണ്. നെപ്പോട്ടിസത്തിനെതിരെ പല വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇതിന് യാതൊരു കുറവുമില്ല. മലയാളത്തിലും ഈ പതിവ് തുടരുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആണ്‍ മക്കള്‍ അഭിനയ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പെണ്‍മക്കള്‍ ഈ മേഘലയിലേക്ക് എത്തിയിട്ടില്ല. ഇപ്പോഴിതാ എന്തുകൊണ്ട് ഇതുവരേയും സിനിമയില്‍ അരങ്ങേറിയില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടിയുടെ മകള്‍ സുറുമി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുറുമി മനസ് തുറന്നത്.

സിനിമയിലേക്ക് വരാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് പേടിയായിരുന്നുവെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങിയായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നുവെന്നും സുറുമി പറയുന്നു.

സുറുമിയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുല്‍ഖറയായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു. അപ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. ചിലപ്പേള്‍ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും. എന്റെ ലോകം ചിത്രരചനയായിരുന്നു. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനമാണ് വീട്ടില്‍ നിന്ന് കിട്ടിയത്.”.

വരയ്ക്കാന്‍ എന്തെങ്കിലും വേണമെന്ന് പറയുമ്പോള്‍ വാപ്പച്ചി തന്നെയാണ് അതൊക്കെ വാങ്ങി തരാറുള്ളത്. പിന്നീട് താന്‍ ചിത്ര രചനയില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോള്‍ അതിനും വീട്ടില്‍ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. അതേസമയം എന്നെങ്കിലും സിനിമയില്‍ വരുമോ എന്ന് അവതാരക ചോദിക്കുമ്‌ബോള്‍ അങ്ങനെ ഉണ്ടാവില്ല.