ഞാൻ ഏറെ പ്രണയിച്ച ആൾ എന്നെ കെട്ടാൻ ചോദിച്ചത് വമ്പൻ സ്ത്രീധനം- സൂര്യ മേനോൻ

ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിന്റെ ഗ്രാൻണ്ട് ഫിനാലെ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മത്സരാർത്ഥി ആയിരുന്നെങ്കിലും ഫൈനൽ റൗണ്ടിൽ എത്താൻ സൂര്യ മേനോന് സാധിച്ചില്ല. എന്നാൽ ചെന്നൈയിൽ നടന്ന  ഫൈനൽ പരിപാടികളിൽ സൂര്യയും പങ്കെടുത്തിരുന്നു. നേരത്തെ ബിഗ്‌ബോസിൽ എത്തി കുറച്ച് കഴിഞ്ഞപ്പോൾ മുതലേ സൂര്യയ്ക്ക് എതിരെ സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

സ്ത്രീധനം ചോദിച്ച് വന്ന വിവാഹം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും സൂര്യ പറയുന്നതിങ്ങനെ. ഏറ്റവും സങ്കടം തോന്നിയൊരു സംഭവമുണ്ട്. എനിക്ക് ഇഷ്ടമുള്ള ഒരാള്‍ തന്നെ വലിയ സ്ത്രീധനം ചോദിച്ച് വന്നിരുന്നു. ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നു. എനിക്ക് അത്രയും ഇഷ്ടമുള്ള ആളുമാണ്. ഇതേ കുറിച്ച് ബിഗ് ബോസിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അമ്മ എന്റെ അടുത്ത് ചോദിച്ചത്, ഞങ്ങള്‍ കടം വാങ്ങി ആണെങ്കിലും ഇത്രയും സ്ത്രീധനം ഉണ്ടാക്കി തരാം. പക്ഷേ വാങ്ങുന്ന വ്യക്തിയ്ക്ക് അതിനുള്ള യോഗ്യതയുണ്ടോന്ന് നോക്കാന്‍ പറഞ്ഞു. ഞാന്‍ ചിന്തിച്ചപ്പോള്‍ അത് ശരിയാണ്.
പുറത്തിറങ്ങിയതിന് ശേഷമാണ് അതറിഞ്ഞത്. ബിഗ് ബോസിനുള്ളിൽ ഞാനും മണിക്കുട്ടനും ഒരുമിച്ച് ജയിലിൽ പോവേണ്ട ഒരു സാഹചര്യം വന്നിരുന്നു. ആ സമയത്ത് എനിക്ക് വയ്യാതെ ഇരിക്കുകയാണ്.

അപ്പോൾ സായി പോയ്‌ക്കോളാം എന്ന് പറഞ്ഞ് മണിക്കുട്ടന് വോട്ട് കൂടുതലാക്കി. അങ്ങനെ മണിക്കുട്ടനും സായിയും ജയിലിൽ പോയി. നമ്മൾ ആ രീതിയിൽ ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ പുറത്ത് എത്ര മോശമായിട്ടുള്ള രീതിയിലാണ് ആളുകൾ പറയുന്നത്. സൂര്യയുടെ മണിയറ സ്വപ്നം പൊളിച്ച് കൈയിൽ കൊടുത്ത് സായി എന്നൊക്കെയായിരുന്നു കമന്റുകൾ. എന്റെ അച്ഛനും അമ്മയുമൊക്കെ ഇത് കാണുന്നതല്ലേ.

അതേസമയം, രമ്യ പണിക്കറും സൂര്യയുമാണ് ഏറ്റവും ഒടുവിൽ ഷോയിൽ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടവർ. മണിക്കുട്ടൻ ആണ് ബിഗ് ബോസ് സീസൺ 3 വിജയി. ബിഗ് ബോസ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം നടൻ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഡിംപലും, നാലാം സ്ഥാനം നേടിയിരിക്കുന്നത് റംസാൻ ആണ്. അനൂപ് ആണ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറാം സ്ഥാനത്ത് കിടലൻ ഫിറോസ്, ഏഴാമത് ഋതു, എട്ടാമത് നോബി ഇങ്ങനെയാണ് മറ്റ് വിജയികൾ.