ഒളിമ്പിക്സ്: ബാഡ്മിന്റണിൽ പി.വി.സിന്ധു ജൈത്രയാത്ര തുടരുന്നു; നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി.വി.സിന്ധു ടൂർണമെന്റിലെ ആറാം സീഡായ സിന്ധു ഹോങ്കോങ്ങിന്റെ നാൻ യി ചെയൂങ്ങിനെ കീഴടക്കി വനിതാ സിംഗിൾസ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് നിലവിലെ വെള്ളി മെഡൽ ജേതാവും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായ സിന്ധുവിന്റെ തകർപ്പൻ വിജയം. സ്കോർ: 21-9, 21-16

ജയത്തോടെ ഗ്രൂപ്പ് ജേതാവായാണ് സിന്ധു നോക്കൗട്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ജെ യിലാണ് സിന്ധു മത്സരിച്ചത്. ചെയൂങ് മത്സരത്തിൽ ഇന്ത്യൻ താരത്തിന് കാര്യമായ വെല്ലുവിളി ഉയർത്തിയില്ല. വെറും 35 മിനിട്ട് മാത്ര൦ നീണ്ടുനിന്ന മത്സരത്തിൽ ആദ്യ സെറ്റ് അനായാസം നേടിയ സിന്ധു രണ്ടാം സെറ്റിലാണ് ചെറുതായെങ്കിലും പരീക്ഷണം നേരിട്ടത്.