അമ്മായിയമ്മയ്ക്ക് ചെടികളുമായി വിവാഹം കഴിഞ്ഞ് ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് പോയി സ്വാസിക

അടുത്തിടെയാണ് നടി സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹം നടന്നത്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ബീച്ചിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് ആദ്യമായി പ്രേമിന്റെ വീട്ടിലേക്ക് പോകുന്ന വിശേഷമാണ് സ്വാസിക തന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. വിവാഹം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഇപ്പോഴാണ് പരസ്പരം കണ്ടത് എന്ന് സ്വാസിക പറയുന്നു. പ്രേമിന്റെ വീട്ടിലേക്ക് പോകുന്നതും ആദ്യമായിട്ടാണ്. പ്രത്യേകിച്ച് ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. അമ്മായിയമ്മയ്ക്ക് പ്രിയപ്പെട്ട ചെടികളൊക്കെ വാങ്ങിയാണ് സ്വാസിക ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്.

സ്വാസികയുടെ വീട്ടുകാര്‍ ചെറുക്കന്‍ വീട് കാണുന്ന ചടങ്ങും ഉണ്ടായിരുന്നു. താരത്തിന്റെ കസിന്‍ പങ്കുവച്ച വീഡിയോയില്‍ അക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വിശേഷമാണ് സ്വാസിക ഇപ്പോള്‍ പുറത്ത് വിട്ടത് എന്ന് നിഷാന്ത് മേനോന്റെ ആ പോസ്റ്റില്‍ നിന്നും വ്യക്തം. ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴുള്ള സ്വാസികയുടെ ചെറിയ ചില മാറ്റങ്ങളും ചമ്മലുകളും എല്ലാം ആരാധകര്‍ നിരീക്ഷിച്ചതായി കമന്റുകളില്‍ കാണാം. എന്തായാലും ഈ വീഡിയോയും സ്വാസിക ഫാന്‍സിന് എന്റര്‍ടൈന്‍മെന്റാണ്.