SFIയുടെ ഗുണ്ടായിസം, പ്രവർത്തകരെ അകാരണമായി ആക്രമിക്കുന്നു, കലോത്സവത്തിൽ KSU പ്രതിഷേധം, അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ സെന​റ്റ് ഹാളിൽ KSU പ്രതിഷേധം SFI പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരെ എസ്എഫ്ഐ വ്യാപകമായി മർദിക്കുന്നുവെന്നാരോപിച്ചാണ് കെഎസ്‌യു പ്രതിഷേധം നടത്തിയത്.

പ്രതിഷേധം നടന്നതോടെ മത്സ‍രത്തിന് തടസം നേരിI ട്ടു. തുടർന്ന് മത്സരാർഥികൾ പ്രതിഷേധത്തിനെതിരെ രം​ഗത്തെത്തി. വേദിക്ക് മുന്നിൽ കുത്തിയിരുന്നുകൊണ്ടായിരുന്നു കെഎസ്‍യു പ്രതിഷേധം. പൊലീസുമായി വാക്കേറ്റം നടന്നു. തുടർന്ന് വേദിക്കുള്ളിൽനിന്ന് പ്രതിഷേധക്കാരെ പുറത്തേക്ക് മാറ്റി. പിന്നാലെ അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം അതിക്രമം നടത്തുന്ന എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷക്കുന്ന നടപടിയാണ് പോലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, എസ് എഫ് ഐ പ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണ് KSU പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് പ്രവർത്തകർ ആരോപിച്ചു.