ഈ കിടപ്പ് നല്ല കമ്പിയാ, ഈ ഡയലോഗിന് എന്താ കുഴപ്പം, സ്വാസിക

കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. റോഷനും സ്വാസികയും തമ്മിലുള്ള ഇൻ്റിമേറ്റ് സീനാണ് ചിത്രത്തിന്റെ പ്രധാന ആഘർഷണമെന്ന് വ്യക്തം.

ഇപ്പോഴിതാ ചതുരത്തിലെ കഥാപാത്രത്തെ കുറിച്ച്‌ സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചതുരത്തിലെ തന്റെ റോളിനെ കുറിച്ച്‌ അമ്മയ്ക്ക് ടെൻഷൻ ഉണ്ടെന്ന് താരം പറഞ്ഞു. സെറ്റിൽ ഓരോ ഡ്രസ് മാറി വരുമ്പോൾ അതൊക്കെ കണ്ട് അമ്മ ഞെട്ടിപ്പോയെന്നും സ്വാസിക പറഞ്ഞു.

‘അമ്മ എന്നോട് ചോദിച്ചു, ‘നിദ്ര പോലെ അല്ല…അതിന്റെ വേറെ ലെവൽ ആണെന്നൊക്കെ കേട്ടല്ലോ..എന്താണ് അത്’ എന്നൊക്കെ ചോദിച്ചു. പക്ഷേ ഞാനിതൊന്നും പറഞ്ഞില്ല. അമ്മ ഇങ്ങനെ കൂടുതൽ കുത്തി കുത്തി ചോദിക്കാനും വന്നില്ല. ലൊക്കേഷനിലെത്തുന്നു, ആദ്യം ഇങ്ങനെ ഓരോ ഡ്രസ് തരുന്നു, ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ ഇങ്ങനെ നോക്കും. ഞാൻ ഓരോ ഡ്രസ് മാറി വരുമ്പോ അമ്മ എന്താ ഇത് എന്നു പറഞ്ഞ് ഞെട്ടും. അമ്മയ്ക്ക് ടെൻഷനുണ്ട്. ചതുരം എന്ന് പറയുമ്പോ തന്നെ ഒരു ടെൻഷനുണ്ട്. ആദ്യം ഒ.ടി.ടി.യിൽ ആകുമെന്നാണ് പറഞ്ഞത്. അപ്പോൾ അത്ര ടെൻഷൻ ഉണ്ടായിരുന്നില്ല. എല്ലാവരും വീട്ടിൽ ഇരുന്ന് കാണുമല്ലോ. പിന്നെ തിയറ്ററിലാകുമെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് ടെൻഷൻ,’ സ്വാസിക പറഞ്ഞു.

ട്രൈലറിൽ ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ് എന്നൊരു ഡയലോഡ് പറയുന്നുണ്ട്, ആ ഡയലോഗ് കേട്ടിട്ട് വെറുതെ തെറ്റിധരിക്കാതെ ആ ഡയലോഗ് അവിടെ പറയുന്നതിന്റെ ഇമ്പോര്ടൻസ് തിരിച്ചറിയുക എന്നാണ് സ്വാസിക പറയുന്നത്, ആ ഡയലോഗിന് ഒരു കുഴപ്പവും ഇല്ല, ചില നോവലുകളിലും സിനിമകളിലും ഒക്കെ ചില കാര്യങ്ങൾ വെട്ടിത്തുറന്നു പറയേണ്ടത് അനിവാര്യമാണ്, അത്പോലെ തന്നെ ഇതും ഉള്ളു

ഇങ്ങനെ ഒക്കെ സീനിൽ അഭിനയിച്ചു എന്നത് കൊണ്ട് നമുക്ക് ഒരിക്കലും നമ്മുടെ കൂടെ അഭിനയിക്കുന്ന ആളോട് പ്രണയം ഒന്നും തോന്നില്ല, ഒരു സീൻ തന്നെ പലതവണ ഷൂട്ട് ചെയ്യാറുണ്ട്, ഒരുപാട് തവണ ചിലപ്പോൾ നമുക്ക് ആ ആളെ കിസ് ചെയ്യേണ്ടി വരും, ഇതൊക്കെ നമ്മളെ വല്ലാതെ അസ്വസ്ഥതപ്പെടുത്തും, എത്രയും പെട്ടെന്ന് ഇതൊന്നു കഴിഞ്ഞിരുന്നെങ്കിൽ എന്ന് നമുക്ക് തോന്നും