കാർ പൂജിക്കാനായി മൂകാംബികയിലെത്തി സ്വാസിക

അടുത്തിടെയാണ് സ്വാസിക പുതിയ കാർ വാങ്ങിയത്. ടാറ്റ ഹാരിയര്‍ എസ്യുവിയാണ് താരം സ്വന്തമാക്കിയത്. ഹാരിയറിന്റെ എക്സ് ടി എ പ്ലസ് ഡാര്‍ക്ക് എഡിഷന്‍ മോഡലാണ് സ്വാസിക വാങ്ങിയത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. കാര്‍ പൂജിക്കാന്‍ മൂകാംബിക അമ്പലത്തില്‍ എത്തിയിരിക്കുകയാണ് സ്വാസിക. ഇതിന്റെ ഫോട്ടോയും താരം പങ്കിട്ടു. ദാവണി ധരിച്ച് മൂകാംബികയില്‍ വാഹന പൂജയ്ക്കെത്തിയ താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

19.75 ലക്ഷം രൂപയാണ് ഹാരിയര്‍ എക്‌സ്.ടി.എ, പ്ലസ് ഡാര്‍ക്ക് എഡിഷന്റെ എക്‌സ്‌ഷോറൂം വില. പൂര്‍ണമായും കറുപ്പില്‍ മുങ്ങിയെത്തിയിട്ടുള്ള ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന്റെ സവിശേഷത. അറ്റ്‌ലസ് ബ്ലാക്ക് നിറത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. വശങ്ങളിലെ ഫെന്‍ഡറില്‍ ഡാര്‍ക്ക് എന്ന ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതിനൊപ്പം 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍ക്ക് ബ്ലാക്ക് നിറം നല്‍കിയതാണ് റെഗുലര്‍ പതിപ്പില്‍ നിന്ന് ഡാര്‍ക്ക് എഡിഷനെ വ്യത്യസ്തമാക്കുന്നത്..