സ്വിഗ്ഗി വൻ ചൂഷണം, ഡെലിവറിക്കാർ സമരത്തിൽ

തിരുവനന്തപുരം : സ്വിഗ്ഗിയിൽ ജീവനക്കാർ അനുഭവിക്കുന്നത് വൻ ചൂഷണം. കിലോമീറ്ററിന് 5 രൂപ നിരക്കിലാണ് 2018 മുതൽ 2022 വരെ ജീവനക്കാർ ഓടിയിരുന്നത്. എന്നാൽ 2022 സിഐടിയുവിന്റെ ഉൾപ്പടെഇടപെടൽ കാരണം ലേബർ കമീഷണറുടെ സാനിധ്യത്തിൽ തന്നെ രണ്ടര കിലോമീറ്ററിന് 25 രൂപയും പിന്നെ ഓടുന്ന ഓരോ കിലോമീറ്ററിന് ആറ് രൂപയും എന്ന എഗ്രിമെന്റ് കൊണ്ട് വന്നു. എന്നാൽ ഇതൊന്നും നടപ്പിലായില്ല.

എഗ്രിമെന്റ് വൈലേഷൻ നടന്നപ്പോൾ വാസുകി ഐഎഎസ് സംഭവത്തിൽ ഇടപെടുകയും സ്വിഗ്ഗിയുടെ അധികൃതരുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതും ഫലംകണ്ടില്ല. സ്വിഗ്ഗി ഇന്ന് 24 മണിക്കൂറായി. എന്നിട്ടും ജീവനക്കാർ ദുരിതത്തിൽ തന്നെയാണ്. റിട്ടേൺ പേ ഉളപ്പടെ റദ്ധാക്കിയത് ജീവനക്കാർക്ക് തിരിച്ചടിയായി

വീഡിയോ സ്റ്റോറി കാണാം,