ലോകം കീഴടക്കിയ കപ്പ് മോദിയെ ഏല്പ്പിച്ച് ടീം ഇന്ത്യ, പ്രാതൽ കഴിഞ്ഞ് കളിച്ച് ചിരിച്ച് മോദിക്കൊപ്പം

ലോകം കീഴടക്കി വന്ന യുദ്ധ വീരന്മാരും പോരാളികളും ഇന്ത്യയിൽ വിമാനം ഇറങ്ങി നേരേ പോയത് നരേന്ദ്ര മോദിയുടെ വീട്ടിലേക്ക്. വിമാനത്താവളത്തിൽ ഇറങ്ങിയ ഇവർ ഒരു ബസിലാണ്‌ നേരേ മോദിയുടെ വീട്ടിലേക്ക് ലോക കപ്പുമായി എത്തിയത്. ഇന്ത്യൻ ടീംരാവിലെ 6:00 മണിയോടെ ന്യൂഡൽഹിയിൽ ഇറങ്ങിയ ഇന്ത്യൻ ടീം ഐടിസി മൗര്യ ഹോട്ടലിൽ നിന്ന് ഫ്രഷ് ആയി, ടീം ബസിൽ പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്ക്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ഹോട്ടലിൽ ഗംഭീരമായ സ്വീകരണത്തിന് ശേഷം ഹ്രസ്വ നൃത്ത പ്രകടനം നടത്തി. അധികം താമസിയാതെ, ക്യാപ്റ്റൻ രോഹിതിൻ്റെ നേതൃത്വത്തിൽ കളിക്കാർ, പ്രധാനമന്ത്രിയെ കാണാൻ പുറപ്പെടുന്നതിന് മുമ്പ് ഹോട്ടലിൽ പ്രത്യേക കേക്ക് മുറിച്ചു.

പ്രഭാത ഭക്ഷണം ഒരുക്കിയായിരുന്നു കളിക്കാരേ മോദി കാത്തിരുന്നത്. ഇന്ത്യൻ രീതിയിൽ ഉള്ള വെജിറ്റേറിയൻ പ്രാതൽ ആയിരുന്നു മോദി ഒരുക്കിയത്. എല്ലാം ലളിതമായ ഭക്ഷണം. കളിക്കാർ പ്രാതൽ മൊദിക്കൊപ്പം കഴിച്ചു. ലോകം കീഴടക്കി കൊണ്ട് വന്ന ലോക കപ്പ് മോദിയുടെ കൈകളിലേക്ക് നല്കി. മോദി കപ്പെടുത്ത് കൈയ്യിൽ പിടിച്ച് കളിക്കാരോട് അഭിമാനത്തോടെ വിശേഷങ്ങൾ പങ്കുവയ്ച്ചു.എല്ലാവരും മോദിക്കൊപ്പം നിന്ന് ചിത്രങ്ങളും സ്ല്ഫിയും എല്ലാം പകർത്തി. കളിക്കാരോട് എപ്പോൾ വേണമെകിലും തന്റെ വീട്ടിലേക്ക് വരാം എന്നും ആശംസിച്ചാണ്‌ മോദി യാത്രയാക്കിയതും.

ഉച്ചക്ക് 2.30ഓടെ കളിക്കാർ മുബൈക്ക് പ്രത്യേക വിമാനത്തിൽ യാത്ര തിരിച്ചു. മുംബൈയിൽ വൈകിട്ട് വൻ സ്വീകരണം ആണ്‌. ഇവർക്കായി നടത്തുന്നതും.മുംബൈയിൽ റോഡ് ഷോ പ്ളാൻ ചെയ്തിട്ടുണ്ട്.അവിടെ ഒരു തുറന്ന ബസ് പരേഡ് ആസൂത്രണം ചെയ്തിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായും രോഹിതും ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു, ടീമിന് പിന്തുണ അറിയിക്കാൻ ആരാധകരോട് വലിയ തോതിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിച്ചു.മുംബൈക്കാരനും നഗരത്തിലെ വലിയ ആരാധകരുമായ 37 കാരനായ രോഹിതിന് ഇത് ഒരു പ്രത്യേക നിമിഷമായിരിക്കും.17 വർഷം മുമ്പ്, 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി20 ലോകകപ്പിൻ്റെ ഫൈനലിൽ ബദ്ധവൈരികളായ പാക്കിസ്ഥാനെ ധോനിയുടെ ടീം പരാജയപ്പെടുത്തിയപ്പോൾ സമാനമായ റോഡ് ഷോ മുംബൈയിൽ നടന്നിരുന്നു.

ഇന്ത്യൻ ടീം അംഗങ്ങൾക്ക് പലർക്കും ചെറിയ പരിക്കുകളും ശരീര വേദനയും എല്ലാം ഉണ്ട്.ക്ഷീണിതരാണെങ്കിലും ആവേശഭരിതരായി കാണപ്പെട്ടു.അവർ കാത്തിരുന്ന ആരാധകരെ കൈവീശിയും ഊഷ്മളമായ പുഞ്ചിരിയോടെയും അംഗീകരിച്ചു.

ഫൈനലിൽ ഡേവിഡ് മില്ലറുടെ സെൻസേഷണൽ മാച്ച് വിന്നിംഗ് ക്യാച്ച് എടുത്ത സൂര്യകുമാറാണ് ആഹ്ലാദപ്രകടനത്തിന് മറുപടി നൽകിയത്.മുംബൈയിൽ എത്തിയപ്പോൾ വൻ ആരാധക കൂട്ടം ആയിരുന്നു. 20- 20യിൽ നിന്ന് വിരമിച്ച രോഹിതും പ്ലെയർ ഓഫ് ദി ഫൈനൽ കോഹ്‌ലിയും വിഐപി എക്‌സിറ്റിൽ നിന്ന് അവസാനമായി പുറത്തുവന്നവരിൽ ഉൾപ്പെടുന്നു. ബസിൽ കയറുന്നതിന് മുമ്പ് ആരാധകർക്ക് ഒരു നോക്ക് കാണാൻ രോഹിത് കൊതിച്ച ട്രോഫി ഉയർത്തി. പിന്തുണ അംഗീകരിക്കാൻ കോഹ്‌ലി തൻ്റെ ഭാഗത്തുനിന്ന് തംബ്‌സ് അപ്പ് നൽകി.

തങ്ങളുടെ നായകന്മാരെ നേരിൽ കാണാനുള്ള ആവേശത്തിൽ, ഇന്നലെ രാത്രി മുതൽ തങ്ങൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുകയായിരുന്നുവെന്ന് ചില ആരാധകർ അവകാശപ്പെട്ടു. “ഇന്നലെ രാത്രി മുതൽ ഞങ്ങൾ ഇവിടെയുണ്ട്, കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് തോറ്റതിന് ശേഷം ഈ ലോകകപ്പ് നേടുന്നത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു,”ആരാധകർ വിളിച്ചു പറഞ്ഞു.