സുബി സുരേഷിന് കണ്ണീരോടെ വിട; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കൊച്ചി. അന്തരിച്ച അവതാരകയും നടിയുമായി സുബി സുരേഷിന് കണ്ണീരോടെ വിട നൽകി കേരളം. ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് നാലു മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്.

ടെലിവിഷൻ സീരിയൽ രംഗത്തെ നിരവധിപ്പേർ സുബിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു.

രോഗം കൂടുതലായതോടെ ജനുവരി 20 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ചിത്രത്തിലീടെയാണ് സുബി സിനിമയില്‍ എത്തിയത്. പിന്നീട് 20 അധികം സിനിമയില്‍ അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലൂം സിബി സജ്ജീവമായിരുന്നു. കൊവിഡിന് ശേഷം സുബിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സുഹൃത്തിക്കള്‍ പറയുന്നു.